ന്യൂഡൽഹി: ബാങ്കുകളിൽ നിന്നെടുത്ത വൻ തുകയുടെ വായ്‌പ തിരിച്ചടയ്‌ക്കാതെ കിട്ടാക്കടമാക്കിയതിനെ തുടർന്ന് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്‌റ്റ്‌സി കോഡ് (ഐ.ബി.സി) പ്രകാരമുള്ള കേസിലകപ്പെട്ട എസാർ സ്‌റ്റീലിനെ ഏറ്റെടുക്കാനുള്ള ആഴ്‌സലർ മിത്തലിന്റെ നീക്കത്തിന് സുപ്രീം കോടതിയുടെ പച്ചക്കൊടി. ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ലക്ഷ്‌മി മിത്തലിന്റെ കീഴിലുള്ളതാണ്, ലോകത്തെ ഏറ്റവും വലിയ സ്‌റ്രീൽ നിർമ്മാണക്കമ്പനിയായ ആഴ്‌സലർ മിത്തൽ.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌റ്രീൽ വിപണിയായ ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്രീൽ കമ്പനികളിലൊന്നാണ് എസാർ സ്‌റ്റീൽ. എസാറിനെ ഏറ്രെടുത്തുകൊണ്ട് ഇന്ത്യയിൽ പ്രവേശിക്കുകയാണ് ആഴ്‌സലർ മിത്തലിന്റെ ലക്ഷ്യം. എസാറിനെ ഏറ്റെടുക്കാനുള്ള മിത്തലിന്റെ നീക്കത്തെ ബാങ്ക്റപ്‌റ്റ്‌സി കേസിന്റെ പശ്‌ചാത്തലത്തിൽ നാഷണൽ കമ്പനി ലോ അപ്പലേറ്ര് ട്രൈബ്യൂണൽ എതിർത്തിരുന്നു. ഇതു റദ്ദാക്കിക്കൊണ്ടാണ്, മിത്തലിന് അനുകൂലമായി സുപ്രീംകോടതി വിധി.
42,000 കോടി രൂപയ്ക്ക് എസാർ സ്‌റ്രീലിനെ ഏറ്രെടുക്കാൻ ആഴ്‌സലർ മിത്തലിന് ജസ്‌റ്രിസ് റോഹിന്റൺ എഫ്. നരിമാൻ അദ്ധ്യക്ഷനായ മൂന്നംഗബെഞ്ച് വ്യക്തമാക്കി. മിത്തലിൽ നിന്നുള്ള നിക്ഷേപമുപയോഗിച്ച് കടബാദ്ധ്യത തീർക്കാമെന്ന് കമ്മിറ്രി ഒഫ് ക്രെഡിറ്രേഴ്‌സിനെ എസാർ സ്‌റ്രീൽ അറിയിച്ചിരുന്നു. ഇതുപരിഗണിച്ചാണ് സുപ്രീം കോടതിയുടെ അനുകൂല വിധി. ജാപ്പനീസ് കമ്പനിയായ നിപ്പൺ സ്‌റ്റീലുമായി ചേർന്ന് ആഴ്‌സലർ മിത്തൽ സ്ഥാപിക്കുന്ന സംയുക്ത സ്ഥാപനമായിരിക്കും എസാറിനെ ഏറ്റെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |