പാനൂർ: ചമ്പാട് മനേക്കര റോഡിൽ കുണ്ടുകുളങ്ങരയിൽ ഭാര്യയെ കഴുത്തുമുറുക്കി കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.
കുണ്ടുകുളങ്ങരയിൽ പരോറത്ത് അനൂപ് ഭവനിൽ കുട്ടിക്കൃഷ്ണൻ (68) വീടിന്റെ പിൻഭാഗത്തെ മുകൾനിലയിലെ വരാന്തയോടു ചേർന്നുള്ള ഭാഗത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഭാര്യ നിർമ്മല (57) വീടിനകത്ത് വീണ് പരിക്കേറ്റെന്ന് പറഞ്ഞശേഷം അയൽവാസികളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിർമ്മലയെയും കൊണ്ട് അയൽവാസികൾ ആശുപത്രിയിൽ പോയതിനു ശേഷമാണ് കുട്ടിക്കൃഷ്ണൻ തൂങ്ങിമരിച്ചത്. മാഹി സ്പിന്നിംഗ് മിൽ റിട്ട. ജീവനക്കാരനാണ്. മക്കൾ: അനൂപ് (പൂനെ), അനീഷ് (ഗൾഫ്). മരുമക്കൾ: ധന്യ, പ്രിയ. പരേതരായ നാരായണന്റെയും മാധവിയുടെയും മകനാണ് കുട്ടിക്കൃഷ്ണൻ. സരോജിനിയുടെയും പരേതനായ ബാലകൃഷ്ണന്റെയും മകളാണ് നിർമ്മല.
തലശേരി ഡിവൈ.എസ്.പി. കെ.വി. വേണുഗോപാലിന്റെയും പാനൂർ എസ്.ഐ കെ. സന്തോഷ് കുമാറിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |