മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ളബ് അംഗൻവാടി കുട്ടികൾക്കും എൽ.കെ.ജി., യു.കെ.ജി കുട്ടികൾക്കും വേണ്ടി സൗജന്യമായി നടത്തുന്ന നേത്ര പരിശോധനാ ക്യാമ്പ് വെയിലൂർ ഗവ. സ്കൂളിൽ തുടക്കം കുറിച്ചു. തിരുവനന്തപുരം പ്രിസൈസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ 200-ഓളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പിന്റെ ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് പബ്ളിക് റിലേഷൻസ് സെക്രട്ടറിയും മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസ് നിർവഹിച്ചു. 6 വയസിന് താഴെയുള്ള കുട്ടികൾക്കും എൽ.കെ.ജി., യു.കെ.ജി അംഗൻവാടി കുട്ടികൾക്കും വേണ്ടി തുടർന്നും സൗജന്യ ക്യാമ്പുകൾ നടത്തുമെന്ന് ലയൺ എ.കെ. ഷാനവാസ് പറഞ്ഞു. ലയൺ ജാദു, ലയൺ അബ്ദുൾ വാഹീദ്, ലയൺ ജയാജാദു, ലയൺ അബ്ദുൾ റഷീദ്, ഷാജിഖാൻ, അജിത മോഹൻദാസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |