മലയാള സിനിമാ ചരിത്രത്തിൽ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കി ഒരു തരംഗം തന്നെ സൃഷ്ടിച്ച ചിത്രമാണ് പുലിമുരുകൻ. മോഹൻലാലിനും പുലിക്കുമൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരാൾ കൂടി ചിത്രത്തിലുണ്ട്. അത് മറ്റാരുമല്ല ഡാഡി ഗിരിജ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച തെലുങ്കിലെ സൂപ്പർതാരം ജഗപതി റാവുവാണ്.
ഡാഡി ഗിരിജ എന്ന കഥാപാത്രം ഇത്രത്തോളം ശ്രദ്ധിക്കപ്പെടാനുള്ള പ്രധാന കാരണം ഗാംഭീര്യമായ ആ ശബ്ദമാണ് എന്നതിൽ തർക്കമില്ല. എന്നാൽ ഗിരിജയ്ക്ക് ശബ്ദം നൽകിയത് നടനും ഗായകനും മിമിക്രി ആർട്ടിസ്റ്റും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ മനോജാണ് എന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്.
ഒരു രസത്തിന് വേണ്ടി ഡബ്ബ് ചെയ്ത് തുടങ്ങിയതാണ്. എൻെറ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രമാണ് മലയാള സിനിമയിൽ ആദ്യമായി നൂറ് കോടി ക്ലബിൽ കയറിയ ലാലേട്ടൻെറ പുലിമുരുകൻ എന്ന സിനിമ. ചിത്രത്തിൻെറ ഡബ്ബിംഗിന് ചെന്നപ്പോൾ ആദ്യം എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പുലിമുരുകൻ ഇങ്ങനെയൊക്കെ ആകുമെന്ന് അറിയില്ലായിരുന്നു-അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |