മുംബയ്: ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ പ്രീമിയം ഹാച്ച്‌ബാക്കായ അൾട്രോസ് ജനുവരിയിൽ വിപണിയിലെത്തും. അൾട്രോസിന്റെ ആദ്യ യൂണിറ്ര് പൂനെ പ്ളാന്റിൽ നിന്ന് കഴിഞ്ഞദിവസം പുറത്തിറക്കി. 2018ലെ ഓട്ടോ എക്‌സ്‌പോയിലാണ് 45 എക്‌സ് കോൺസെപ്‌റ്റിൽ അൾട്രാസിനെ ടാറ്റ ആദ്യമായി പരിചയപ്പെടുത്തിയത്.
ടാറ്റയുടെ പുതിയ ആൽഫ പ്ളാറ്റ്‌ഫോമിലെ ആദ്യ മോഡലാണിതെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്ര് പ്രസിഡന്റ് മായങ്ക് പരീക്ക് പറഞ്ഞു.
ഇംപാക്‌റ്റ് ഡിസൈൻ 2.0 ആശയത്തിൽ ടാറ്രാ മോട്ടോഴ്‌സ് ഒരുക്കുന്ന രണ്ടാമത്തെ മോഡലാണ് അൾട്രോസ്. സ്‌മാർട്ട് ഫീച്ചറുകളും ഫ്യൂച്ചറിസ്‌റ്റിക് ഡിസൈനുമായെത്തുന്ന അൾട്രോസ് വിപണിയിൽ പുതുചലനം സൃഷ്‌ടിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ളാൻസ, ഹോണ്ട ജാസ്, ഹ്യുണ്ടായ് ഐ20, ഫോക്‌സ്‌വാഗൺ പോളോ എന്നിവയാണ് ടാറ്റാ അൾട്രോസിനെ വിപണിയിൽ കാത്തിരിക്കുന്ന എതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |