ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇതുസംബന്ധിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചർച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
‘കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ക്രിസ്മസിന് ശേഷം എന്നെ വന്ന് കാണാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ‘-അദ്ദേഹം പറഞ്ഞു.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലും അസാമിലും പ്രതിഷേധം തുടരുകയാണ്. പശ്ചിമബംഗാളിൽ പ്രക്ഷോഭകർ ഇന്നലെ ഒരു റെയിൽവേ സ്റ്റേഷനും ആളില്ലാത്ത അഞ്ച് ട്രെയിനുകളും നിരവധി കടകളും ബസുകളും പൊലീസ് വാഹനങ്ങളും കത്തിച്ചു.ഹൗറയിലെ സാങ്ക്രയിൽ നൂറുകണക്കിന് പ്രക്ഷോഭകരാണ് റെയിൽവേസ്റ്റേഷൻ കെട്ടിടത്തിന് തീയിട്ടത്. മുർഷിദാബാദിലെ ലാൽഗോള റെയിൽവേസ്റ്റേഷനിൽ ആളില്ലാത്ത അഞ്ച് ട്രെയിനുകൾക്കും തീയിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |