ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നിൽ പൊലീസിന്റെ ഇടപെടലെന്ന് ആരോപണം. ഇതു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്..
കന്നാസുകളിൽ മണ്ണെണ്ണയുമായെത്തിയ പൊലീസ് ബസുകളിൽ മണ്ണെണ്ണയൊഴിച്ച് അഗ്നിക്കിരയാക്കുകയായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ഇത്തരത്തിലുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമരം ചെയ്തിരുന്ന വിദ്യാർത്ഥികൾ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് റിപ്പോർട്ട്.
വാഹനങ്ങളുടെ നേർക്ക് പൊലീസുകാർ തന്നെയാണ് അക്രമം നടത്തുകയും അവ അഗ്നിക്കിരയാക്കുകയും ചെയ്‌തതെന്ന് സ്ഥലത്തുണ്ടായിരുന്ന ചിലർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അക്രമ സംഭവങ്ങളിൽ പങ്കില്ലെന്നും സമാധാനപരമായ സമരമാണ് നടത്തിയതെന്നും വിദ്യാർത്ഥി സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അക്രമ സംഭവങ്ങൾക്ക് പിന്നിൽ പൊലീസിന്റെ ഇടപെടൽ നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്
Why Delhi Police is throwing fuel in the bus? The plan is to blame jamia students turning violent and shoot them?? pic.twitter.com/LwzyUEbTIa
— Dhiraj (@AAPlogical) December 15, 2019
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |