ആർ.ബി.ഐ മുൻ എക്‌സിക്യുട്ടീവ് ഡയറക്ടറും എൽ.ഐ.സി മുൻ എം.ഡിയും ബോർഡിലേക്ക്
കൊച്ചി: ബാങ്കിംഗ്, ധനകാര്യ മേഖലകളിൽ ദീർഘകാല സേവന പാരമ്പര്യമുള്ള രണ്ട് പ്രമുഖരെ ചേർത്ത് ഇൻഡെൽ മണി ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പാർവതി സുന്ദരവും എൽ.ഐ.സിയുടെ മുൻ മാനേജിംഗ് ഡയറക്ടർ വേണുഗോപാൽ ഭാസ്‌കരൻ നായരുമാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളായി ചുമതലയേറ്റത്.
നിയമ കാര്യങ്ങളിലും ധനകാര്യ സേവന രംഗത്തും ഇരുവർക്കുമുള്ള പരിചയസമ്പത്ത് കമ്പനിയുടെ ചുവടുകൾക്ക് കരുത്തു പകരുമെന്ന് ഇൻഡെൽ മണി എക്‌സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു.
പാർവതി സുന്ദരം കൊമേഴ്‌സ്യൽ ബാങ്കിംഗ് രംഗത്തു നിന്നാണ് റിസർവ് ബാങ്കിലെത്തിയത്. ബാങ്ക് ഒഫ് ബറോഡ, യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എൽ.ഐ.സിയിലെ 36 വർഷം ഉൾപ്പെടെ ബാങ്കിംഗ് സേവന രംഗത്തെ 38 വർഷത്തെ പരിചയസമ്പത്തുമായാണ് വേണുഗോപാൽ ഭാസ്‌കരൻ നായർ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |