കൊല്ലം: പതിനേഴുകാരിയെ കുളിമുറി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തി. പ്രതിയായ ലിനറ്റിന്റെ സുഹൃത്തിന്റെ തൃശൂർ കുന്നംകുളത്തെ കടയിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. ലിനറ്റാണ് പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.
ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച ലിനറ്റ് മൂന്ന് പേർക്കൊപ്പമാണ് കഴിഞ്ഞിരുന്നത് അതിലൊരാളുടെ ബന്ധുവായ പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് പലർക്കും കാഴ്ചവെച്ചു. 5000രൂപവരെയാണ് ലിനറ്റ് ഓരോരുത്തരുടെയടുത്തുനിന്നും ഈടാക്കിയിരുന്നത്.
കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി പതിവായി ജോലിക്ക് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഒമ്പതാം തീയതി ജോലിക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പിറ്റേന്ന് അമ്മായി പെൺകുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവർ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍, കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ ഒരു മതസ്ഥാപനത്തിലാക്കി. ഇവിടെവച്ചു നൽകിയ കൗൺസിലിംഗിലാണ് പീഡനവിവരം 17കാരി തുറന്ന് പറയുന്നത്.
പൊലീസ് ലിനറ്റിനെ അറസ്റ്റ് ചെയ്തെങ്കിലും ഇവരുടെ കൈവശമുണ്ടായിരുന്ന ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. ഫോൺ മാറ്റിയെന്ന് ബോധ്യപ്പെട്ട അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതോടെയാണ് കുന്നംകുളത്തെ സുഹൃത്തിൻറെ കൈവശമാണ് ഫോണുള്ളതെന്ന് വെളിപ്പെടുത്തുന്നത്. അതേസമയം, ഫോണിൽ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിലോ പീഡിപ്പിക്കപ്പെട്ട സംഭവത്തിലോ ഈ യുവാവിനെ പങ്കുള്ളതായി കണ്ടെത്തിയിട്ടില്ല. ഫോൺ സൈബർ സെല്ലിന് കൈമാറി വിശദമായ പരിശോധന നടത്തിയാൽ മാത്രമേ ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന് അറിയാൻ സാധിക്കുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |