SignIn
Kerala Kaumudi Online
Wednesday, 26 February 2020 10.31 AM IST

പൃ​ഥ്വി​രാ​ജും​ ​ഇ​ന്ദ്ര​ജി​ത്തും​ ​ജ​യ​സൂ​ര്യ​യും​ ​വേ​ണ്ടെ​ന്ന് ​വ​യ്‌​ക്കു​ന്ന​ ​തി​ര​ക്ക​ഥ​ക​ളാ​ണ് എന്നെത്തേടി വന്നത്​: തുറന്നു പറഞ്ഞ് ആസിഫ് അലി

asif-ali

ആ​സി​ഫ് ​അ​ലി​ക്ക് ​ഇ​ത് ​ക​രി​യ​റി​ൽ​ ​ഏ​റ്റ​വും​ ​തി​ള​ക്ക​മു​ള്ള​ ​കാ​ല​മാ​ണ്.​ ​ഒ​ന്നി​ന് ​പി​റ​കേ​ ​ഒ​ന്നാ​യി​ ​സൂ​പ്പ​ർ​ഹി​റ്റു​ക​ളും​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​തേ​ടി​ ​വ​രു​ന്നു.​ ​പ​ഴ​യ​ ​ആ​സി​ഫി​ൽ​ ​നി​ന്നും​ ​പു​തി​യ​ ​ആ​സി​ഫി​ലേ​ക്കു​ള്ള​ ​ദൂ​രം​ ​ഒ​ത്തി​രി​യു​ണ്ട്.​ ​സി​നി​മ​യെ​ ​കു​റി​ച്ചും​ ​ജീ​വി​ത​ത്തെ​ ​കു​റി​ച്ചും​ ​കൂ​ടു​ത​ൽ​ ​തെ​ളി​ച്ച​മു​ള്ള​ ​കാ​ഴ്‌​ച​പ്പാ​ടു​ക​ളു​മാ​യി​ ​മു​ന്നേ​റു​ന്ന​ ​ആ​സി​ഫ് ​മ​ന​സ് ​തു​റ​ക്കു​ന്നു.

കാ​ലം​ ​ഇ​ത്ര​യാ​യി​ട്ടും​ ​ആ​സി​ഫി​ന് ​ ഒ​രു​ ​മാ​റ്റ​വു​മി​ല്ല.​ ​എ​ന്താ​ണ് ​അ​തി​ന്റെ​ ​ര​ഹ​സ്യം?
ജീ​വി​ത​ത്തി​ൽ​ ​ഭ​യ​ങ്ക​ര​ ​എ​ക്‌​സൈ​റ്റ്‌​മെ​ന്റാ​ണ്.​ ​അ​താ​യി​രി​ക്കും​ ​കാ​ര​ണം.

എ​ന്താ​ണ് ​എ​ക്‌​സൈ​റ്റ് ​ചെ​യ്യു​ന്ന​ത്?
സി​നി​മ​യാ​യി​രു​ന്നു​ ​എ​ന്റെ​ ​സ്വ​പ്‌​നം.​അ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​യി.​ ​പി​ന്നെ​ ​തു​ട​ർ​ച്ച​യാ​യി​ ​സി​നി​മ​ക​ൾ​ ​ചെ​യ്യാ​ൻ​ ​പ​റ്റി.​ ​അ​തു​ ​ത​ന്നെ​യാ​ണ് ​ ഏ​റ്റ​വും​ ​വ​ലി​യ​ ​എ​ക്‌​സൈ​റ്റ്‌​മെ​ന്റ്.​ ​ മ​മ്മൂ​ക്ക​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​കാ​ര്യം​ ​ഇ​പ്പോ​ഴും​ ​ഓ​ർ​മ്മ​യി​ലു​ണ്ട് ​-​ ​പ​ണ്ട് ​സി​നി​മ​യി​ൽ​ ​വ​രാ​ൻ​ ​പ്ര​യാ​സ​മാ​യി​രു​ന്നു.​ ​എ​ത്തി​യാ​ൽ​ ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​നി​ന്നു​പോ​കും.​ ​ഇ​പ്പോ​ൾ​ ​നേ​രെ​ ​മ​റി​ച്ചാ​ണ്.​ ​വ​രാ​ൻ​ ​വ​ള​രെ​ ​എ​ളു​പ്പ​മാ​ണ്.​ ​നി​ല​നി​ൽ​ക്കാ​നാ​ണ് ​പാ​ട്.

സ്വ​യം​ ​വി​ല​യി​രു​ത്തു​മ്പോ​ൾ?
വ​ലി​യ​ ​സം​വി​ധാ​യ​ക​രു​ടെ​ ​ന​ല്ല​ ​സി​നി​മ​ക​ളു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​കു​റെ​ ​മോ​ശം​ ​സി​നി​മ​ക​ളി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​ഒ​രു​ ​സ​മ​യ​ത്ത് ​ധാ​രാ​ളം​ ​ഫാ​ൻ​ ​ഫോ​ളോ​യിം​ഗു​ണ്ടാ​യി​രു​ന്നു.​ ​അ​ത് ​ഇ​ട​യ്ക്കൊ​ന്ന് ​കു​റ​ഞ്ഞു.​ ​അ​വ​രെ​ ​ഞാ​ൻ​ ​തി​രി​ച്ചു​ ​പി​ടി​ച്ചെ​ന്നാ​ണ് ​പ​ല​രും​ ​പ​റ​യു​ന്ന​ത്.​ ​അ​തി​ന്റെ​യെ​ല്ലാം​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടെ​ങ്കി​ലും​ ​എ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​ന്തോ​ഷം​ ​ഞാ​ൻ​ ​സി​നി​മ​യി​ലു​ണ്ടെ​ന്ന​താ​ണ്.​ ​ചെ​റു​പ്പം​ ​മു​ത​ലേ​ ​സ്‌​ക്രീ​നി​ൽ​ ​കാ​ണു​ന്ന​ ​ഒ​രു​പാ​ട് ​പേ​രു​ടെ​ ​കൂ​ടെ​ ​അ​ടു​ത്തി​ട​പ​ഴ​കാ​നും​ ​അ​വ​രോ​ട് ​ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ക്കാ​നും​ ​ക​ഴി​ഞ്ഞു.​ ​എ​ന്നെ​പ്പോ​ലെ​ ​ഒ​രു​ ​സാ​ധാ​ര​ണ​ക്കാ​ര​ന് ​അ​ത് ​വ​ലി​യ​ ​അ​ദ്ഭു​ത​മാ​ണ്.

ആ​രാ​ധ​ക​രെ​ ​തി​രി​ച്ച് ​കി​ട്ടി​യെ​ന്ന് ​പ​റ​യു​ന്ന​തി​ൽ​ ​കൃ​ത്യ​മാ​യ​ ​ജ​ഡ്‌​ജ്‌​മെ​ന്റി​ല്ലേ?
ഇ​ല്ല.​ ​അ​തൊ​രി​ക്ക​ലും​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല.​ ​പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ​ ​പ​ല​രും​ ​വ​ന്ന് ​സം​സാ​രി​ക്കു​ക​യും​ ​സെ​ൽ​ഫി​യെ​ടു​ക്കു​ക​യും​ ​ചെ​യ്യാ​റു​ണ്ട്.​ ​ആ​ ​സ്‌​നേ​ഹ​ത്തി​ന് ​ഒ​രു​ ​മാ​റ്റ​വും​ ​സം​ഭ​വി​ച്ചി​ട്ടി​ല്ല.​ ​ഒ​രു​ ​പ​രി​ച​യ​വു​മി​ല്ലാ​ത്ത​ ​ആ​ൾ​ക്കാ​ർ​ ​എ​ത്ര​ ​സ്‌​നേ​ഹ​ത്തോ​ടെ​യാ​ണ് ​എ​ന്നെ​ ​'​ഇ​ക്കാ​"​ ​യെ​ന്ന് ​വി​ളി​ക്കു​ന്ന​ത്.​ ​അ​ത് ​വ​ലി​യ​ ​അം​ഗീ​കാ​ര​മാ​ണ്.​ ​സി​നി​മ​യി​ൽ​ ​വ​ന്നി​ട്ട് ​വ്യ​ക്തി​ജീ​വി​ത​ത്തി​ൽ​ ​വ​ന്ന​ ​മാ​റ്റ​മെ​ന്താ​ണെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​ഞാ​ൻ​ ​അ​ന്നും​ ​ഇ​ന്നും​ ​പ​റ​യു​ന്ന​ത് ​എ​ന്റെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടി​ൽ​ ​വ​ന്ന​ ​വ്യ​ത്യാ​സ​മാ​ണ്.​ ​അ​ല്ലാ​തെ​ ​ഒ​രു​ ​മാ​റ്റ​വും​ ​വ​ന്നി​ട്ടി​ല്ല.

സി​നി​മ​യു​ടെ​ ​വി​ജ​യ​ത്തെ​യും​ ​പ​രാ​ജ​യ​ത്തെ​യും​ ​നേ​രി​ടു​ന്ന​ത് ​എ​ങ്ങ​നെ​യാ​ണ് ?
സി​നി​മ​ ​മോ​ശ​മാ​യാ​ൽ​ ​ഒ​രു​പാ​ട് ​സ​ങ്ക​ട​പ്പെ​ടു​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​അ​തി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റാ​ൻ​ ​സ​മ​യ​മെ​ടു​ക്കും.​ ​ന​ല്ല​ ​അ​ഭി​പ്രാ​യ​മാ​ണെ​ങ്കി​ൽ​ ​ഞാ​ന​ത് ​ഭീ​ക​ര​മാ​യി​ട്ട് ​ആ​ഘോ​ഷി​ക്കും.

ഉ​യ​രെ​ ​എ​ന്ന​ ​സി​നി​മ​ ​ക​ണ്ടാ​ൽ​ ​ആ​സി​ഫി​നോ​ട് ​വെ​റു​പ്പ് ​തോ​ന്നും.​ ​എ​ന്താ​യി​രു​ന്നു​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യാ​നു​ള്ള​ ​ച​ങ്കൂ​റ്റം?
ഒ​രു​ ​സ്റ്റാ​ർ​ ​എ​ന്ന​തി​നേക്കാ​ൾ​ ​എ​ന്നി​ലെ​ ​ആ​ക്‌​ട​റി​നാ​ണ് ​എ​പ്പോ​ഴും​ ​മു​ൻ​തൂ​ക്കം​ ​കൊ​ടു​ക്കു​ന്ന​ത്.​ ​സി​നി​മ​ക​ളി​ൽ​ ​ഗ​സ്റ്റ് ​റോ​ളു​ക​ൾ​ ​ചെ​യ്യു​ന്ന​തും​ ​കാ​ര​ക്ട​ർ​ ​റോ​ളു​ക​ൾ​ ​ചെ​യ്യു​ന്ന​തും​ ​നെ​ഗ​റ്റീ​വ് ​റോ​ളു​ക​ൾ​ ​ചെ​യ്യു​ന്ന​തു​മൊ​ക്കെ​ ​അ​തു​കൊ​ണ്ടാ​ണ്.​ ​'ഉ​യ​രെ​" ​പോ​ലെ​യു​ള്ള​ ​സി​നി​മ​ക​ൾ​ ​വ​രാ​ൻ​ ​പോ​കു​ന്ന​ ​സി​നി​മ​ക​ൾ​ക്ക് ​ഗു​ണ​മേ​ ​ചെ​യ്യൂ.​ ​എ​ന്റെ​ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് ​ പ്രേ​ക്ഷ​ക​ർ​ക്ക് ​ മു​ൻ​ധാ​ര​ണ​യു​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ല.​ ​അ​താ​ണ് ​ഒ​രു​ ​ആ​ക്‌​ട​റു​ടെ​ ​വി​ജ​യം.​ഉ​യ​രെ​ ​ചെ​യ്യാ​ൻ​ ​മ​റ്റൊ​രു​ ​കാ​ര​ണം​ ​പാ​ർ​വ​തി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​മാ​ണ്.​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​മാ​ത്രം​ ​ചെ​യ്യു​ന്നൊ​രാ​ളാ​ണ് ​പാ​ർ​വ​തി.​ ​പി​ന്നെ​ ​ബോ​ബി​ ​സ​ഞ്ജ​യ് ​ടീ​മി​ലു​ള്ള​ ​വി​ശ്വാ​സം.

പ​ണ്ട് ​ആ​സി​ഫ് ​ഉ​ഴ​പ്പ​നാ​യി​രു​ന്നു?
ശ​രി​യാ​ണ്.​ ​സി​നി​മ​യി​ൽ​ ​വ​ന്നു​ക​ഴി​ഞ്ഞി​ട്ടാ​ണ് ​സി​നി​മ​ ​എ​ന്താ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി​യ​ത്.​ ​ഞാ​ൻ​ ​കാ​ണി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ​ഉ​ഴ​പ്പാ​ണെ​ന്ന് ​എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു.​ ​മോ​ശം​ ​സി​നി​മ​ക​ൾ​ ​തേ​ടി​പ്പി​ടി​ച്ച് ​അ​ഭി​ന​യി​ക്കു​ന്ന​ ​ആ​ളാ​ണ് ​ഞാ​നെ​ന്ന് ​ചി​ല​ർ​ ​പ​റ​യാ​റു​ണ്ട്.​ ​ക​ഥ​ ​പ​റ​യു​മ്പോ​ൾ​ ​എ​വി​ടെ​യൊ​ക്കെ​യോ​ ​പു​തു​മ​ ​കാ​ണു​ന്ന​ത് ​കൊ​ണ്ടാ​ണ് ​പ​ല​ ​പ്രോ​ജ​ക്ടു​ക​ൾ​ക്കും​ ​കൈ​കൊ​ടു​ക്കു​ന്ന​ത്.​ എ​ന്നാ​ൽ​ ​ചി​ത്രീ​ക​രി​ച്ചു​ ​വ​രു​മ്പോ​ൾ​ ​ക​ഥ​ ​ആ​കെ​ ​മാ​റി​മ​റി​ഞ്ഞി​രി​ക്കും.​അ​ങ്ങ​നെ​യാ​ണ് ​എ​നി​ക്ക് ​ചെ​യ്യാ​ൻ​ ​പ​റ്റാ​ത്ത​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്‌​തു​ ​പോ​യ​ത്.
പൃ​ഥ്വി​രാ​ജും​ ​ഇ​ന്ദ്ര​ജി​ത്തും​ ​ജ​യ​സൂ​ര്യ​യും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​വേ​ണ്ടെ​ന്ന് ​വ​യ്‌​ക്കു​ന്ന​ ​തി​ര​ക്ക​ഥ​ക​ളാ​ണ് ​പ​ണ്ട് ​എ​ന്നെ​ത്തേ​ടി​ ​അ​ധി​ക​വും​ ​വ​ന്ന​ത്.​ ​ഞാ​ന​ത് ​എ​ന്നെ​ക്കൊ​ണ്ട് ​പ​റ്റു​ന്ന​ ​രീ​തി​യി​ൽ​ ​ന​ന്നാ​യി​ ​ചെ​യ്തു.​ ​അ​ന്ന് ​എ​നി​ക്ക് ​വേ​ണ്ടി​ ​എ​ഴു​ത​പ്പെ​ടു​ന്ന​ ​തി​ര​ക്ക​ഥ​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ആ​സി​ഫി​നെ​ ​ഇ​പ്പോ​ഴും​ ​കോ​ളേ​ജ് ​കു​മാ​ര​നാ​യി​ ​കാ​ണാ​നാ​ണ് ​പ്രേ​ക്ഷ​ക​ർ​ക്കി​ഷ്‌​ടം?
ഋ​തു​വും​ ​അ​പൂ​ർ​വ​രാ​ഗ​വും​ ​ക​ഴി​ഞ്ഞ​സ​മ​യ​ത്ത് ​ഒ​രു​പാ​ട് ​പേ​ർ​ ​എ​ന്നെ​ ​കോ​ളേ​ജ്,​ ​​സ്‌​കൂ​ൾ​ ​സി​നി​മ​ക​ൾ​ക്കാ​ണ് ​വി​ളി​ച്ച​ത്.​ ​ആ​ ​ചോ​ക്ളേ​റ്റ് ​ബോ​യ് ​ഇ​മേ​ജി​ൽ​ ​കു​ടു​ങ്ങി​ ​പോ​ക​രു​തെ​ന്ന് ​നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടാ​ണ് ​വ്യ​ത്യ​സ്‌​ത​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​ശ്ര​മി​ച്ച​ത്.​ ​ഒാ​ർ​ഡി​ന​റി​യി​ലെ​ ​ഭ​ദ്ര​ൻ​ ​അ​തി​നൊ​രു​ ​ഉ​ദാ​ഹ​ര​ണ​മാ​ണ്.​ ​എ​ന്നാ​ൽ​ ​എ​ന്തി​നാ​ണ് ​അ​ത്ത​ര​ത്തി​ലൊ​രു​ ​നെ​ഗ​റ്റീ​വ് ​കാ​ര​ക്‌​ട​ർ​ ​ചെ​യ്‌​ത​തെ​ന്ന് ​പ​ല​രും​ ​ചോ​ദി​ച്ചി​ട്ടു​ണ്ട്.​ ​ദൈ​വം​ ​സ​ഹാ​യി​ച്ച് ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​ഇ​പ്പോ​ൾ​ ​എ​നി​ക്കു​ണ്ട്.

ഇ​നി​ ​ സി​നി​മ​ക​ൾ​ ​സെ​ല​ക്‌​ട് ​ചെ​യ്യു​ന്ന​തെ​ങ്ങ​നെ​യാ​യി​രി​ക്കും?
പ​രി​ച​യ​സ​മ്പ​ന്ന​രാ​യ​ ​ആ​ളു​ക​ളോ​ടൊ​പ്പ​മാ​യി​രി​ക്കും​ ​വ​ർ​ക്ക് ​ചെ​യ്യു​ക.​ ​പു​തി​യ​ ​സം​വി​ധാ​യ​ക​നാ​ണെ​ങ്കി​ൽ​ ​ആ​രു​ടെ​യെ​ങ്കി​ലും​ ​കൂ​ടെ​ ​ജോ​ലി​ ​ചെ​യ്‌​ത​ ​പ​രി​ച​യം​ ​വേ​ണം.​ ​സി​നി​മ​ ​ എ​ന്താ​ണെ​ന്ന് ​അ​റി​യാ​വു​ന്ന​ ​ആ​ളാ​യി​രി​ക്ക​ണം.​ ​തി​ര​ക്ക​ഥ​ ​പൂ​ർ​ണ​മാ​യി​ ​വാ​യി​ച്ച് ​ഇ​ഷ്‌​ട​പ്പെ​ട്ടാ​ലേ​ ​സി​നി​മ​ ​ചെ​യ്യൂ.

ര​ണ്ട് ​മ​ക്ക​ളു​ടെ​ ​അ​ച്ഛ​നാ​യ​ ​ശേ​ഷം​ ​വ്യ​ക്തി​പ​ര​മാ​യി​ ​ഉ​ണ്ടാ​യ​ ​മാ​റ്റം?
മോ​ൻ​ ​ ആ​ദ​ത്തി​ന് ​ അ​ഞ്ച​ര​ ​വ​യ​സാ​യി.​ ​ മോ​ൾ​ ​ഹ​യ​യ്ക്ക് ​ര​ണ്ട് ​വ​യ​സും.​ ​ഹോം​ ​സി​ക്ക്നെ​സ് ​വ​ന്ന് ​തു​ട​ങ്ങി​യ​താ​ണ് ​പ്ര​ധാ​ന​ ​മാ​റ്റം.​ ​ഏ​ഴാം​ക്ളാ​സ് ​മു​ത​ൽ​ ​ഡി​ഗ്രി​വ​രെ​ ​ഞാ​ൻ​ ​ബോ​ർ​ഡിം​ഗി​ൽ​ ​നി​ന്നാ​ണ് ​പ​ഠി​ച്ച​ത്.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​കു​ടും​ബ​വു​മാ​യു​ള്ള​ ​അ​ടു​പ്പം​ ​വ​ള​രെ​ ​കു​റ​വാ​യി​രു​ന്നു.​ ​വാ​പ്പ​യും​ ​ഉ​മ്മ​യു​മാ​യി​ട്ട് ​ഫോ​ണി​ലാ​ണ് ​കൂ​ടു​ത​ൽ​ ​സം​സാ​രി​ച്ചി​രു​ന്ന​ത്.​ ​സി​നി​മ​യെ​ന്ന് ​പ​റ​ഞ്ഞ് ​എ​റ​ണാ​കു​ള​ത്ത് ​വ​ന്ന​പ്പോ​ൾ​ ​വീ​ട്ടി​ൽ​നി​ന്ന് ​കു​റ​ച്ച് ​കൂ​ടി​ ​അ​ക​ന്നു.​ ​അ​ത് ​മാ​റി​യ​ത് ​കു​ട്ടി​ക​ൾ​ ​വ​ന്ന​പ്പോ​ഴാ​ണ്.​ ​അ​തോ​ടെ​ ​കു​ടും​ബ​മെ​ന്ന​ ​ചി​ന്ത​ ​വ​ന്നു.​ ​ര​ണ്ട് ​പി​ള്ളേ​രെ​യും​ ​കാ​ണാ​തെ​ ​എ​നി​ക്ക് ​ഉ​റ​ങ്ങാ​ൻ​ ​പ​റ്റി​ല്ല.

അ​നു​ജ​ൻ​ ​അ​സ്‌​ക്ക​ർ​ ​അ​ലി​യെ​ ​സി​നി​മ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ​ ​സ​ഹാ​യി​ക്കാ​റു​ണ്ടോ?
എ​ന്നോ​ട് ​ ​ഒ​രു​പാ​ടു​പേ​ർ​ ​ഇൗ​ ​ചോ​ദ്യം​ ​ ചോ​ദി​ച്ചി​ട്ടു​ണ്ട്.​അ​വ​രോ​ടൊ​ക്കെ​ ​ഞാ​ൻ​ ​തി​രി​ച്ച് ​ചോ​ദി​ക്കു​ന്ന​ ​ഒ​രു​ ​ചോ​ദ്യം​ ​എ​ങ്ങ​നെ​യാ​ണ് ​ഞാ​ന​വ​നെ​ ​സ​ഹാ​യി​ക്കേ​ണ്ട​തെ​ന്നാ​ണ്.​ ​എ​ന്റെ​ ​സ്ക്രി​പ്റ്റ് സെ​ല​ക്ഷ​ൻ​ ​ത​ന്നെ​ ​ചോ​ദ്യ​ചി​ഹ്ന​മാ​ണ്.​ ​(​ചി​രി​).

ജ്യേ​ഷ്‌​ഠാ​നു​ജ​ന്മാ​ർ​ ​ഒ​രു​മി​ച്ചൊ​രു​ ​സി​നി​മ?
എ​നി​ക്ക് ​വ​ലി​യ​ ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​ഉ​റ​പ്പാ​യി​ട്ട് ​ചെ​യ്യ​ണം.​ ​എ​ന്റെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​അ​വ​നെ​കൊ​ണ്ട് ​നി​റു​ത്ത​ണ​മെ​ന്ന് ​എ​നി​ക്ക് ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​പ​ക്ഷേ​ ​അ​വ​ൻ​ ​മ​ടി​ച്ച് ​മാ​റി​നി​ൽ​ക്കും.​ ​അ​വ​ന് ​എ​ന്നെ​ക്കാ​ൾ​ ​സ​മ​യോ​ടാ​ണ് ​അ​ടു​പ്പം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, ACTOR, ACTOR ASIF ALI, UYARE MOVIE, PARVATHI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.