SignIn
Kerala Kaumudi Online
Sunday, 23 February 2020 1.45 AM IST

ആയി​ല്യപുണ്യത്തി​ൽ തിരുവൈരാണിക്കുളം

thiruvairanikkulam

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ശ്രീപാർവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിനെത്തിയ ഭക്തർക്ക് തിങ്കൾ മഹാത്മ്യവും ആയില്യവും ഒത്തുചേർന്ന പുണ്യ ദിനമായി ഇന്നലെ.

ക്ഷേത്രം മേൽശാന്തി നടുവം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലായി​രുന്നു ആയില്യം പൂജകൾ. മഞ്ഞൾപ്പൊടിയിൽ ആറാടി നിൽക്കുന്ന നാഗദേവതാ പ്രതിഷ്ഠകൾക്കു മുന്നിൽ നൂറും പാലും വച്ചു നടന്ന വിശേഷാൽ പൂജകളിൽ ആയി​രങ്ങൾ പങ്കെടുത്തു.

ഇരുപതോളം പുള്ളുവ കുടുംബാംഗങ്ങളാണ് നാഗപ്രീതിക്കു വേണ്ടി സർപ്പം പാട്ടുകൾ പാടി ഭക്തരുടെ ദുഃഖങ്ങളകറ്റാൻ ക്ഷേത്രത്തി​ൽ എത്തിയിട്ടുള്ളത്. പാരമ്പര്യമായി വാമൊഴിയായി പകർന്നു കിട്ടിയ ഈ പാട്ടുകളിൽ നാഗ ദേവതകളായ അനന്തൻ, വാസുകി, തക്ഷകൻ, ഗുളികൻ, കാർക്കോടകൻ എന്നിവരെയാണ് സ്തുതിക്കുന്നത്.

വൈക്കം, ചേർത്തല, കോതമംഗലം, ഏറ്റുമാന്നൂർ പ്രദേശത്തു നിന്നുള്ളവരാണ് വർഷങ്ങളായി തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവ നാളുകളിൽ പുള്ളുവൻ പാട്ടിന്റെ സ്വരമാധുരി തീർക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THIRUVAIRANIKULAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.