കൊച്ചി: സെൻസെക്‌സും നിഫ്‌റ്റിയും ഇന്നലെ റെക്കാഡ് ഉയരത്തിൽ വ്യാപാരം പൂർത്തിയാക്കി. ഇറാൻ-അമേരിക്ക സംഘർഷം അയയ്‌ഞ്ഞതും അമേരിക്ക-ചൈന വ്യാപാരയുദ്ധം ഒഴിവാകുന്നുവെന്ന സൂചനയുമാണ് ഓഹരികൾക്ക് നേട്ടമായത്. സെൻസെക്‌സ് 92 പോയിന്റ് ഉയർന്ന് 41,952ലും നിഫ്‌റ്റി 32 പോയിന്റുയർന്ന് 12,362ലുമാണ് വ്യാപാരാന്ത്യമുള്ളത്.
എച്ച്.ഡി.എഫ്.സി., ടി.സി.എസ്., ഐ.ടി.സി., ആക്‌സിസ് ബാങ്ക്, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികൾ. അതേസമയം റിലയൻസ് ഇൻഡസ്‌ട്രീസ്, എസ്.ബി.ഐ., ഇൻഡസ് ഇൻഡ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഒ.എൻ.ജി.സി എന്നിവ നഷ്‌ടം നേരിട്ടു. ഇന്ത്യൻ റുപ്പി ഇന്നലെ ഒരുപൈസ നഷ്‌ടവുമായി 70.87ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |