അഭിമുഖം
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 341/17 പ്രകാരം വിജ്ഞാപനം ചെയ്ത, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ കമ്പ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികയിലേക്ക് 22 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും കോഴിക്കോട്, എറണാകുളം മേഖലാ ഓഫീസുകളിലും ജില്ലാ ഓഫീസുകളിലും അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, വ്യക്തിവിരണക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് അഭിമുഖസമയത്ത് ഹാജരാക്കണം. മെമ്മോ പ്രൊഫൈലിൽ ലഭിക്കാത്തവർ ജി.ആർ. 2 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471 2546294).
ക്ഷമതാ പരീക്ഷ (എൻഡ്യൂറൻസ് ടെസ്റ്റ്)
കോഴിക്കോട് ജില്ലയിൽ എക്‌സൈസ് വകുപ്പിൽ, കാറ്റഗറി നമ്പർ 501/17, 196/18, 197/18 പ്രകാരം, വനിതാ എക്‌സൈസ് ഓഫീസർ (നേരിട്ടും എൻ.സി.എ വഴിയും) തസ്തികയിലേക്ക് 23, 24 തീയതികളിൽ രാവിലെ 6 മണിമുതൽ കോഴിക്കോട്, വെസ്റ്റ്ഹിൽ ചുങ്കത്തുളള ആയുർവേദ ആശുപത്രിക്ക് സമീപം ഭട്ട് റോഡ് ജംഗ്ഷനിൽ 2 കി. മീ ദൂരം ക്ഷമതാ പരീക്ഷ (എൻഡ്യൂറൻസ് ടെസ്റ്റ്) നടത്തും. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, അംഗീകൃത അസൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരാകണം.
പ്രമാണപരിശോധന
കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 339/17 പ്രകാരം വിജ്ഞാപനം ചെയ്ത, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ്, തസ്തികയിലേക്ക് 20 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. കൂടാതെ 27 ന് നടത്തുവാനിരുന്ന പ്രമാണപരിശോധന ഫെബ്രുവരി 6 ലേക്ക് മാറ്റി.
ഒ.എം.ആർ പരീക്ഷ
വ്യാവസായിക പരിശീന വകുപ്പിൽ, കാറ്റഗറി നമ്പർ 162/18 പ്രകാരം വിജ്ഞാപനം ചെയ്ത, ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് അഗ്രികൾച്ചർ മെഷീനറി) (എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് 24 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |