വ്യാപാരയുദ്ധം തിരിച്ചടിയായി
ബെയ്‌ജിംഗ്: ചൈനയുടെ ജി.ഡി.പി വളർച്ച 2019ൽ 29 വർഷത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തി. അമേരിക്കയുമായുള്ള വ്യാപാരത്തർക്കത്തെ തുടർന്ന്, ഉത്‌പന്നങ്ങൾക്കുമേൽ അധികനികുതി ബാദ്ധ്യത വന്നതോടെ കയറ്റുമതി തകർന്നതാണ് ചൈനയ്ക്ക് തിരിച്ചടിയായത്.
ഇക്കഴിഞ്ഞ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ ആറു ശതമാനത്തിലേക്ക് വളർച്ച ഇടിഞ്ഞു. 2018ലെ സമാനപാദത്തിൽ വളർച്ച 6.4 ശതമാനമായിരുന്നു. ചൈനീസ് സർക്കാർ ഇത്തവണ വിലയിരുത്തിയ വളർച്ചയും ആറു ശതമാനമായിരുന്നു. 2019 കലണ്ടർ വർഷത്തിൽ ചൈനയുടെ വളർച്ച 6.1 ശതമാനമാണ്. 2018ലെ 6.6 ശതമാനത്തിൽ നിന്നാണ് വീഴ്‌ച. 1990ന് ശേഷം ചൈനയുടെ ഏറ്റവും മോശം വളർച്ചയാണിത്. സർക്കാർ പ്രതീക്ഷതും 6നും 6.5 ശതമാനത്തിനും ഇടയിൽ വളർച്ചയാണ്.
വളർച്ചാ ഘടകങ്ങൾ
2020ന്റെ പ്രതീക്ഷ
ഈ വർഷം വളർച്ച 5.9 ശതമാനത്തിലേക്ക് താഴ്‌ന്നേക്കുമെന്നാണ് വിലയിരുത്തലുകൾ. വ്യാപാരയുദ്ധം ഒഴിവാക്കാൻ അമേരിക്കയും ചൈനയും ചർച്ച തുടങ്ങിയെങ്കിലും അന്തിമധാരണയാകും വരെ ഉയർന്ന നികുതി നിരക്ക് തുടരും. ഇത്, ചൈനയെ വലയ്ക്കും.
ഇന്ത്യ തളരുമെന്ന് യു.എൻ
2019-20ൽ പ്രതീക്ഷ
5.7% വളർച്ച
നടപ്പു സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രതീക്ഷ യു.എൻ നേരത്തേ വിലയിരുത്തിയ 7.6 ശതമാനത്തിൽ നിന്ന് 5.7 ശതമാനത്തിലേക്ക് വെട്ടിത്താഴ്‌ത്തി. 2020-21ലെ പ്രതീക്ഷ 7.4 ശതമാനത്തിൽ നിന്ന് 6.6 ശതമാനത്തിലേക്കും കുറച്ചു. സാമ്പത്തികമാന്ദ്യം, വ്യാപാരയുദ്ധം, പശ്‌ചിമേഷ്യയിലെ യുദ്ധസമാന സാഹചര്യം എന്നിവയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാവുക.
2.3%
ആഗോള സമ്പദ്‌വളർച്ച 2019ൽ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 2.3 ശതമാനത്തിലേക്ക് ഇടിയുമെന്നും യു.എൻ. റിപ്പോർട്ടിലുണ്ട്.
6.81%
ഇന്ത്യൻ ജി.ഡി.പി വളർച്ച 2018-19ൽ 6.81%. ഇക്കഴിഞ്ഞ ജൂലായ്-സെപ്‌തംബറിൽ വളർച്ച ആറരവർഷത്തെ താഴ്‌ചയായ 4.5 ശതമാനത്തിലേക്ക് തകർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |