
അബുദാബി: ബിഗ് ടിക്കറ്റ് സീരീസ് 282 ലൈവ് ഡ്രോയിൽ ഇക്കുറി 30 മില്യൺ ഗ്രാൻഡ് പ്രൈസ് നേടിയത് ഫിലിപ്പീൻസിൽ നിന്നുള്ള അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവാണ്. ഇന്ത്യയിൽ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ക്വാളിറ്റി എഞ്ചിനീയർക്കാണ് ബിഎംഡബ്യു 430ഐ കാർ ഭാഗ്യസമ്മാനമായി ലഭിച്ചത്. ചെന്നൈ സ്വദേശിയായ ഇളംഗോ പാണ്ഡിയാണ് കാർ സ്വന്തമാക്കിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അബുദാബിയിൽ കുടുംബസമേതം താമസിച്ചുവരികയാണ് ഇളംഗോ പാണ്ഡി.
അന്ന ലീ ഗയോംഗാൻ ആണ് ഗ്രാൻഡ് പ്രൈസ് വിജയി. കഴിഞ്ഞ 15 വർഷമായി അന്ന കുടുംബത്തോടൊപ്പം ദുബായിൽ താമസിക്കുകയാണ്. ബിഗ് ടിക്കറ്റ് ജനുവരി 2026ലെ പ്രൊമോഷനുകളും ആരംഭിച്ചിട്ടുണ്ട്. ഈ മാസം 27 സമ്മാനങ്ങളും ആറ് ഗ്യാരണ്ടീഡ് മില്യണർമാരും ഉണ്ടാകും. ജനുവരിയിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. സമാശ്വാസ സമ്മാനമായി അഞ്ചുപേർക്ക് ഒരു മില്യൺ ദിർഹം വീതവും ലഭിക്കും. വീക്കിലി ഇ - ഡ്രോ, ബിഗ് വിൻ മത്സരം, ഡ്രീം കാർ സീരീസ് പ്രമോഷനുകളും തുടരും.
ദിവസങ്ങൾക്ക് മുമ്പാണ് അബുദാബി ബിഗ് ടിക്കറ്റ് ഡിസംബറിലെ രണ്ടാമത്തെ ഇ - ഡ്രോയിൽ മലയാളി ഡ്രൈവർക്ക് സമ്മാനം ലഭിച്ചത്. ദുബായിൽ ഡ്രൈവറായ ബഷീർ കൈപ്പുറത്താണ് (57) ആ ഭാഗ്യവാൻ. ഒരു ലക്ഷം ദിർഹം അതായത് 2,438,582 രൂപയാണ് ബഷീറിന് സമ്മാനമായി ലഭിച്ചത്. ഭാഗ്യം തേടിയെത്തിയതിൽ സന്തോഷമുണ്ടെന്നും സമ്മാനത്തുക നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ബഷീർ അന്ന് പറഞ്ഞിരുന്നു. ഡിസംബറിൽ തന്നെ മലയാളി നഴ്‌സിനും അബുദാബി ബിഗ് ടിക്കറ്റിൽ സമ്മാനം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |