മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് അനുസിത്താര. അടുത്തിടെ പുറത്തിയ മാമാങ്കത്തിൽ അനു ശ്രദ്ധേയ വേഷം ചെയ്തിരുന്നു. സിനിമയിലെപ്പോലെത്തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എംബ്രോയിഡറിയുള്ള സൽവാര്‍ ധരിച്ച്, മുടി അലസമായി അഴിച്ചിട്ട് പ്രണയാർദ്രമായ നോട്ടത്തോടെയുള്ള വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നിവിൽ പോളി നായകനായെത്തിയ ലൗ ആക്ഷന്‍ ഡ്രാമയിലെ ഗാനത്തിനൊപ്പം നൃത്തം വയ്ക്കുകയാണ് താരം. ഇതിനോടകം മൂന്നര ലക്ഷം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. നേരത്തെ മാമാങ്കത്തിലെ വൈകാരിക രംഗങ്ങൾ അവതരിപ്പിക്കാൻ തനിക്ക് പ്രയാസായിരുന്നെന്നാണ് അനു സിത്താര പറഞ്ഞിരുന്നു.
‘കുറച്ചേയുള്ളായിരുന്നുവെങ്കിലും ഇമോഷണലായി ചെയ്യാൻ കുറച്ചുണ്ടായിരുന്നു. പഴയ കാലത്ത് ചാവേറായി പോകുന്ന ആളുടെ ഭാര്യമാരുടെ അവസ്ഥ എന്താണെന്നാണ് എന്റെ കഥാപാത്രത്തിലൂടെ കാണിക്കുന്നത്. ഭർത്താക്കന്മാർ ചാവേറായി പോകുമ്പോൾ ഭാര്യമാർ കരയാൻ പാടില്ല. ഉള്ളിലെ വേദന പുറമെ കാട്ടാതെ പിടിച്ച് നിൽക്കണം. പൊതുവെ വളരെ പെട്ടെന്ന് വിഷമം വരുന്ന കൂട്ടത്തിലാണ് ഞാൻ. സത്യത്തിൽ എനിക്കത് അവതരിപ്പിക്കാൻ കുറച്ച് പ്രയാസമായിരുന്നു’ അനുസിത്താര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |