ജക്കാർത്ത : ലോകത്തിലെ ഏറ്റവും വലിയ മുസ്ളീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യയിലെ സർക്കാർ ഇപ്പോൾ പുതിയൊരു ദൗത്യത്തിലാണ്. രാജ്യത്തിൽ നിലവിൽ എത്ര പള്ളികളുണ്ടെന്ന് കണ്ടെത്തലാണ് ഈ ദൗത്യം. ദിനംപ്രതി പുതിയ പള്ളികൾ ഉയരുന്ന രാജ്യമാണ് ഇന്തോനേഷ്യ. അതിനാൽ തന്നെ പള്ളികളുടെ എണ്ണമെടുക്കുക എന്ന കഠിനാദ്ധ്വാനത്തിനായി ആയിരം പേരടങ്ങുന്ന ദൗത്യസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. എന്നാൽ വെറുതെ എണ്ണമെടുക്കുകയല്ലെന്നും ഇതിന് പിന്നിൽ സർക്കാരിന് വ്യക്തമായ ചില പദ്ധതികളുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സർക്കാരിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് കോപ്പുകൂട്ടുന്നതിനായി ചില പള്ളികൾ കേന്ദ്രീകരിച്ച് പ്രവർത്തനം നടക്കുന്നതായും,അത്തരം പരിഷ്‌കരണവാദികളെ കണ്ടെത്തുന്നതിനായിട്ടാണ് വൻ തുക ചെലവഴിച്ച് പള്ളികളുടെ വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡ്രോണുകളുടെ സഹായവും ഇതിനായി ദൗത്യസംഘം ഉപയോഗിക്കുന്നുണ്ട്..
ലോകത്തിലെ ഇസ്ലാമിക വിശ്വാസികൾ ഏറ്റവും കൂടുതൽ തിങ്ങിപാർക്കുന്ന ഇന്തോനേഷ്യ 17000ത്തോളം ദ്വീപ സമൂഹങ്ങൾ ചേർന്നതാണ്. 554,152 പള്ളികൾ ഇതുവരെയുള്ള സർവെ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെക്ക്കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ പള്ളിയും ഇവിടെയാണ് . ഇരുപതിനായിരത്തോളം വിശ്വാസികൾക്ക് ഒരേ സമയം പ്രാർത്ഥിക്കാൻ സൗകര്യമുള്ള ഇസ്തിഖ്ലാൽ ജക്കാർത്തയിലാണ് സ്ഥിതിചെയ്യുന്നത്. ഇന്തോനേഷ്യയിലെ ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും ഇസ്ളാം മത വിശ്വാസികളാണ്. ഇതിൽ 99 ശതമാനവും സുന്നിമതത്തിൽ പെട്ടവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |