ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ജാമിയ മില്ലിയയിൽ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് റാലി. ഇന്ത്യൻ പതാകയേന്തി പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാണ് റാലി നടത്തിയത്. നൂറുകണക്കിനാളുകളാണ് റാലിയിൽ പങ്കെടുത്തത്.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലണമെന്ന മുദ്രാവാക്യം വിളികൾ ഉയർത്തിയാണ് റാലി സംഘടിപ്പിച്ചത്. എന്നാൽ യൂണിവേഴ്‌സിറ്റിക്ക് സമീപത്തുവെച്ച് റാലി പൊലീസ് തടഞ്ഞു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വനിയമത്തിനെതിരെ ശക്തമായ സമരം നടക്കുന്ന വേദികളിലൊന്നാണ് ഡൽഹിയിലെ ജാമിയ മില്ലിയ. രണ്ടുതവണ ജാമിയ മില്ലിയയിലെ സമരക്കാർക്ക് നേരെ വെടിവയ്‌പ് നടന്നിരുന്നു.
IMPORTANT: A pro CAA group chanting 'goli maaro saalo ko' has reached Jamia. It's a standoff! pic.twitter.com/mlmjOhZc8A
— Sania Ahmad (@SaniaAhmad1111) February 4, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |