മികച്ച നടനും നടിയുമൊക്കെ ആരാണെന്ന് അറിയാൻ ലോകം ലോസ് ആഞ്ചൽസിലെ ഡോൾബി തീയേറ്ററിൽ കണ്ണും നട്ടിരിക്കുമ്പോൾ ഇങ്ങ് ഇന്ത്യയിലും ഒാസ്കർ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. രാഷ്ട്രീയം അടിസ്ഥാനമാക്കി പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ മികച്ച നടൻ വില്ലൻ എന്നിങ്ങനെ എല്ലാ അവാർഡുമുണ്ട്. ബി.ജെ.പിയെ പരിഹസിച്ച് ട്വിറ്ററിലൂടെയായിരുന്നു കോൺഗ്രസിന്റെ പുരസ്കാരങ്ങൾ.
When things get dark, when the times are tough, we can all do with a little comedy to cheer us up. Fortunately we have these timeless moments to get us through. Here are the nominations & winner for best actor in a Comedic role. #Oscars pic.twitter.com/bzoxqEMuSM
— Congress (@INCIndia) February 10, 2020
ബെസ്റ്റ് ആക്ടർ ഇൻ ആക്ഷൻ റോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് കോൺഗ്രസ് പുരസ്കാരം നൽകിയത്. പ്രഞ്ജ താക്കൂറിനെയും യോഗി ആദിത്യനാഥിനെയും തള്ളിയായിരുന്നു പുരസ്കാരം. മോദിയുടെ ’56 ഇഞ്ചും’ ‘വിയർപ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനർഹമാക്കിയതെന്നാണ് വിശദീകരണം. ബെസ്റ്റ് ആക്ടർ ഇൻ വില്ലൻ റോളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കാണ് അവാർഡ് ലഭിച്ചത്. പുതിയ ഇന്ത്യയിൽ പുതിയ വില്ലൻമാരുടെ ഒരു കൂട്ടത്തെ തന്നെ സമ്മാനിച്ചിരിക്കുന്നുവെന്നാണ് വിശദീകരണം.
It takes "56 inches" of "sweat & tears" to win this award. Here are the nominees & winner for best actor in an Action role. #Oscars pic.twitter.com/Y2Qe1IFemj
— Congress (@INCIndia) February 10, 2020
ഇതോടൊപ്പം ബെസ്റ്റ് ആക്ടർ ഇൻ കോമഡി റോളിൽ ഡൽഹി ബി.ജെ.പി അദ്ധ്യക്ഷൻ മനോജ് തിവാരിക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ബെസ്റ്റ് ആക്ടർ ഇൻ ഡ്രമാറ്റിക് റോൾ എന്ന പുരസ്‌കാരം നൽകിയിരിക്കുന്നത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനാണ്. പുരസ്‌കാരം പ്രഖ്യാപിച്ച് പുറത്ത് വിട്ട എല്ലാ വീഡിയോകളും ട്വിറ്ററിൽ വൈറലാണ്.
Monologues, photoshoots, sweat & tears, what's politics without a little drama. Here are the nominees for best actor in a Dramatic role. #Oscars pic.twitter.com/Ow6QeKLq5M
— Congress (@INCIndia) February 10, 2020
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |