പ്രളയ ദുരിതാശ്വാസം എന്ന പേരിൽ സിനിമാ പ്രവർത്തകരായ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും നേതൃത്വത്തിൽ ജനങ്ങളിൽ നിന്നും പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണം ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. യുവമോർച്ച നേതാവ് സന്ദീപ് വാര്യർ അടക്കമുള്ളവരാണ് ആരോപണം ഉന്നയിച്ചത്.
ഇന്ന് ഒരു ദേശീയ മാദ്ധ്യമവും ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തതോടു കൂടി കാര്യങ്ങൾ കുറച്ചു കൂടി ഗൗരവതരമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ്.
സംഘടനയെയും ഫണ്ടിനെയും പറ്റി അടിയന്തരമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരക്കണമെന്നാണ് രാജഗോപാൽ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |