കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷ എഴുതുന്നവർക്കായി മുൻ ഹയർ സെക്കൻഡറി എജ്യുക്കേഷൻ ഡയറക്ടർ ജയിംസ് ജോസഫിന്റെ മാർഗനിർദേശം
ഒരു വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉൾക്കാഴ്ചയാണ് കെ.എ.എസിൽ വിലയിരുത്തപ്പെടുന്നത്.
ഒബ്ജക്ടീവ് ആയിട്ടായിരിക്കും നിങ്ങൾ പരീക്ഷയെഴുതുന്നത്. എന്നാൽ ഉത്തരമെഴുതാനുള്ള ഓപ്ഷനുകളിൽ വിഷയവുമായി ബന്ധപ്പെട്ട പരന്ന അറിവും ഉൾക്കാഴ്ചയുമാണ് പരീക്ഷിക്കപ്പെടുന്നത്.
അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കുന്ന ഉത്തരം പ്രധാനമാണ്. ഒരു വിഷയത്തെ എങ്ങനെ ഭരണ നിർവഹണവുമായി ബന്ധപ്പെടുത്തി നിങ്ങൾ കാണുന്നു എന്നതാണ് അളക്കപ്പെടുന്നത്.
ഉദാഹരണമായി, പ്രളയത്തെക്കുറിച്ചാണ് ചോദ്യമെങ്കിൽ സ്വീകരിക്കാവുന്ന ദുരന്തനിവാരണ നടപടികൾ തിരിച്ചറിഞ്ഞാണ് ഉത്തരമെഴുതേണ്ടത്.
ആഗോള താപനത്തെക്കുറിച്ചാണ് ചോദ്യമെങ്കിൽ ഈ കാലാവസ്ഥാ വ്യതിയാനം കേരളത്തെ എങ്ങനെ ബാധിക്കുമെന്ന ഉൾക്കാഴ്ച ഉദ്യോഗാർത്ഥിക്ക് ഉണ്ടാകണം.
ഭാഷാപ്രാവീണ്യം വേണം
ഭാഷാപ്രാവീണ്യം പ്രത്യേകം ശ്രദ്ധിക്കണം. ഭരണനിർവഹണവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഘടകമാണ് ഭാഷ. ഇംഗ്ലീഷും മലയാളവും ഒരുപോലെ പ്രധാനമാണ്.
ഇംഗ്ലീഷ്, മലയാളം ഭാഷാഭിരുചി അളക്കാൻ 50 മാർക്കാണ് പരീക്ഷയിലുള്ളത്. നല്ല ഭാഷയും ഭാഷാ വ്യവഹാരങ്ങളെക്കുറിച്ചുള്ള അറിവുമുണ്ടെങ്കിൽ ഭരണതലത്തിൽ തിളങ്ങാനാകും.
ശ്രദ്ധിക്കാൻ
ഊഹിച്ച് ഉത്തരമെഴുതരുത്. നെഗറ്റീവ് മാർക്ക് കൂടുമെന്നു മാത്രമല്ല, മികച്ച വിജയത്തിനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യും. പഠിക്കുന്ന മേഖലകൾ സമഗ്രമായി പഠിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |