പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ 28, മാർച്ച് 2, 4, 6 തീയതികളിൽ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ഐ.എം.കെ എം.ബി.എ അഡ്മിഷൻ - അപേക്ഷ ക്ഷണിക്കുന്നു
സർവകലാശാലയ്ക്ക് കീഴിൽ കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്നതും സി.എസ്.ആർ 2019 പ്രകാരം സർക്കാർ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നാമതുമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് കേരളയിൽ (ഐ.എം.കെ), സി.എസ്.എസ് സ്ട്രീമിൽ, എം.ബി.എ (ജനറൽ), എം.ബി.എ (ടൂറിസം) കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാർത്ഥിക്ക് 2019 നവംബറിന് ശേഷം കരസ്ഥമാക്കിയ സാധുവായ KMAT/CAT/CMAT സ്കോർ കാർഡ് ഉണ്ടായിരിക്കണം. www.admissions.keralauniversity.ac.in എന്ന സർവകലാശാല പോർട്ടൽ വഴി ഏപ്രിൽ 1 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമർപ്പിക്കുന്നവരെ ഏപ്രിൽ 22, 23, 24 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കും. പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ (20%) എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി മേയ് 11 ന് പ്രസിദ്ധീകരിക്കും. മേയ് 25 ന് ഐ.എം.കെയുടെ കാര്യവട്ടം കാമ്പസിൽ കൗൺസിലിംഗ് നടത്തി ജൂൺ 1 ന് ക്ലാസുകൾ ആരംഭിക്കും.
രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 600 രൂപയും, എസ്.സി/എസ്.ടി വിഭാഗത്തിന് 300 രൂപയുമാണ്. പ്രോസ്പെക്ടസ്, അപേക്ഷാ ഫോം എന്നിവയുടെ വിശദാംശങ്ങൾക്ക് സർവകലാശാല പോർട്ടൽ സന്ദർശിക്കുക.
സീറ്റ് ഒഴിവ്
അറബി വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് രണ്ടാം ബാച്ചിലേക്ക് സീറ്റൊഴിവുണ്ട്. ഫോൺ: 0471 2308346, 9446827141.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |