കണ്ണൂർ : കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കൊന്നത് അമ്മയെന്ന് പൊലീസ്,. സംഭവത്തിൽ അമ്മ ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കൊലനടത്തിയതെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പുലർച്ചെ രണ്ടരയ്ക്ക് കുഞ്ഞിനെ എടുത്ത് ഇവർ കടപ്പുറത്തേക്ക് പോയി. കുഞ്ഞിനെ കടൽഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ കുഞ്ഞ് ഉറക്കെ നിലവിളിച്ചു. മരിച്ചില്ലെന്ന് ഉറപ്പായതോടെ കുഞ്ഞിനെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയും കടലിൽ മുക്കുകയുമായിരുന്നു. മരിച്ചെന്ന് ബോദ്ധ്യമായതോടെ കടൽഭിത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു. തലയ്‌ക്കേറ്റ കനത്ത ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്.
ശരണ്യയുടെ വസ്ത്രങ്ങളിൽ കടൽവെള്ളത്തിന്റെയും രക്തത്തിന്റെയും അംശം കണ്ടെത്തിയിരുന്നു. അമ്മയുടെയും അച്ഛന്റെയും വസ്ത്രങ്ങൾ ഉള്‍പ്പടെ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അച്ഛനെയും അമ്മയെയും പൊലീസ് വിവിധഘട്ടങ്ങളിൽ ചോദ്യം ചെയ്‌തെങ്കിലും പരസ്പരം കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്. തുടർന്നാണ് പൊലീസ് തെളിവ് ശേഖരണത്തിനായി ശാസ്ത്രീയ പരിശോധന നടത്തിയത്.
ഒന്നരവയസുകാരന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരുന്നു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു..കുഞ്ഞിനെ കൊന്നതിന് ശേഷം കടൽഭിത്തിയില്‍ തള്ളുകയായിരുന്നു.
തയ്യിൽ കൊടുവള്ളി ഹൗസിൽശരണ്യയുടെയും പ്രണവിന്റെയും മകൻ ഒന്നരവയസുകാരൻ റിയാന്റെ മൃതദേഹമാണ് ഇന്നലെ ഇവിടുത്തെ കടപ്പുറത്ത് കണ്ടെത്തിയത്. ഇന്നലെ വീട്ടിൽ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ രാവിലെ 6.20 മണിയോടടുത്ത് കാണാതായെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ഇന്നലെ ആരോപിച്ചിരുന്നു. കുട്ടി വീടിനുള്ളിൽ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകൾ ഒന്നും തുറന്നിരുന്നില്ലെന്നും ശരണ്യയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. കുട്ടി അച്ഛനായ പ്രണവിനൊപ്പമാണ് കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളിൽ കിടന്നുവെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |