
വെള്ളറട: വെള്ളറടയിൽ രണ്ടിടങ്ങളിൽ കവർച്ച.വെള്ളറട ജംഗ്ഷന് സമീപം കൂവക്കര സ്വദേശി ലാലിന്റെ 'കപ്പയും കാന്താരിയും' എന്ന പേരിലുള്ള ഹോട്ടലിലും,കൊല്ലകുടികയറ്റത്ത് ഷംനാദിന്റെ ഫിഫ മൻസിലിന്റെ വാതിൽ തകർത്തുമാണ് കവർച്ച നടന്നത്.
ലാലിന്റെ ഹോട്ടലിന്റെ പിറകുവശത്തെ ജന്നൽ കുത്തിപ്പൊളിച്ച് കടയ്ക്കുള്ളിൽ കയറിയ മോഷ്ടാക്കൾ മേശയിൽ സൂക്ഷിച്ചിരുന്ന പണവും പനച്ചമൂട് സർവീസ് സഹകരണ ബാങ്കിന്റെ ഡെയ്ലി കളക്ഷൻ ബോക്സിൽ നിക്ഷേപിച്ചിരുന്ന തുക ഉൾപ്പെടെ 12000ത്തോളം രൂപയും കവർന്നു. കടയുടമയുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഷംനാദിന്റെ വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾ, അലമാരകളെല്ലാം തുറന്ന് പരിശോധിച്ചെങ്കിലും വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നുംതന്നെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഷംനാദും കുടുംബവും വർഷങ്ങളായി വിദേശത്താണ്.പകൽ മാത്രമേ വീട്ടിൽ ആൾ താമസമുള്ളു.വീട് മുഴുവൻ ക്യാമറ നിരീക്ഷണത്തിലായിരുന്നു.എന്നാൽ വ്യാഴാഴ്ച പുലർച്ചെ 2നുശേഷം ക്യാമറയുടെ പ്രവർത്തനം നിലച്ചിരുന്നു. അതിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |