അക്ലാൻ : പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയുന്നത് തീർത്തും തെറ്റല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബീച്ചിലെത്തിയ ടൂറിസ്റ്റുകൾ. നാട്ടുകാരും ടൂറിസ്റ്റുകളും തിങ്ങിനിറഞ്ഞ ബീച്ചിൽ ആരെയും കൂസാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിദേശികളെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവം ഇവിടെയൊന്നുമല്ല അങ്ങ് ഫിലിപ്പൈൻസിലാണ്. ഇവിടത്തെ അക്ലാൻ എന്ന സ്ഥലത്തെ പ്രശസ്തമായ ബീച്ചിലാണ് വൈകിട്ട് 5.45 ഓടെ ഇരുപത്തിയാറു വയസുള്ള പുരുഷനും സ്ത്രീയും കാഴ്ചക്കാരെ സാക്ഷികളാക്കി ബന്ധപ്പെട്ടത്. ജാസ്മിൻ നെല്ലിയെന്ന ബ്രിട്ടീഷുകാരിയും ആന്റണി കറിയോ എന്ന ആസ്‌ട്രേലിയൻ പൗരനുമാണ് ഫിലിപ്പൈൻസിൽ പകൽ സമയത്ത് ബന്ധപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവമിഥുനങ്ങളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല. ഇതേതുടർന്ന് രണ്ട് പേരെയും വിലങ്ങ് വച്ചാണ് സ്ഥലത്ത് നിന്നും പൊലീസിന് മാറ്റാനായത്. ഇവരെ പിന്നീട് ജാമ്യത്തിന് വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |