SignIn
Kerala Kaumudi Online
Tuesday, 31 March 2020 10.43 PM IST

ഹോട്ടൽ നടത്തിപ്പിനെച്ചൊല്ലി തർക്കം: അനുജനെ കൊലപ്പെടുത്തിയ സഹോദരൻ ഒളിവിൽ

murder-case

ചേർത്തല: കടയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അനുജനെ കുത്തിക്കൊലപ്പെടുത്തിയ ജ്യേഷ്ഠനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വയലാർ പഞ്ചായത്ത് രണ്ടാം വാർഡിൽ എട്ടുപുരയ്ക്കൽ ചിറയിൽ ശിവനാണ് (44)കൊല്ലപ്പെട്ടത്. ബാബുവാണ് ഒളിവിൽ പോയത്. ദേശീയപാതയിൽ ചേർത്തല ഒ​റ്റപ്പുന്ന റെയിൽവേ ക്രോസിന് സമീപം ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. കുത്തേ​റ്റ് റോഡിൽ കിടന്ന ശിവനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒ​റ്റപ്പുന്ന റെയിൽവേ ക്രോസിന് സമീപം ശിവനും സഹോദരങ്ങളായ സൈജു, ബാബു എന്നിവരും ചേർന്ന് കഴിഞ്ഞ ആഗസ്​റ്റിൽ ഹോട്ടൽ തുടങ്ങിയിരുന്നു. ശിവന്റെ പേരിലാണ് കടയുടെ വാടക ചീട്ട് എഴുതിയത്. ഭക്ഷണം കഴിക്കാനെത്തുന്നവരോട് കാഷ് കൗണ്ടറിലിരുന്ന് അപമര്യാദയായി പെരുമാറുന്നതായുള്ള പരാതിയെ തുടർന്ന് കുറച്ചു ദിവസം മുമ്പ് ബാബുവിനെ ശിവൻ കടയിൽ നിന്ന് പറഞ്ഞുവിട്ടു. ഇതേച്ചൊല്ലി ഇന്നലെ കടയുടെ സമീപം വച്ചുണ്ടായ തർക്കത്തിനിടെ ബാബു ശിവനെ കുത്തി വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ശിവന്റെ തോളിലും വയറിലും നെഞ്ചിലുമാണ് കുത്തേ​റ്റത്.

നെഞ്ചിലേ​റ്റ ആഴത്തിലുള്ള മുറിവായിരിക്കാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്​റ്റ്‌മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാ​റ്റി. ഭാര്യ: സുനിത. മക്കൾ: ശിവഗംഗ, ശക്തി. പട്ടണക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ പാറയിൽ ഭാഗത്ത് സുനിതാ വിലാസത്തിൽ ഭാര്യയുടെ വീട്ടിലാണ് വർഷങ്ങളായി ശിവൻ താമസിച്ചിരുന്നത്. ചേർത്തല ഡിവൈ.എസ്.പി എ.ജി ലാൽ, സി.ഐ വി.പി.മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MURDER CASE, BROTHER AND SISTER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.