ഫെബ്രുവരി 25 ചൊവ്വ:
രാവിലെ 10മണി: ഐ.ടി.സി മൗര്യ ഹോട്ടലിൽ നിന്ന് സർദാർപട്ടേൽ മാർഗ്,ചാണക്യപുരി വഴി നാലര കിലോമീറ്റർ അകലെ രാഷ്‌ട്രപതി ഭവനിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച. കൂടിക്കാഴ്‌ചയ്‌ക്കു ശേഷം രാഷ്‌ട്രപതിക്കൊപ്പം വിരുന്ന് സത്ക്കാരം.
രാവിലെ 10.45: രാഷ്‌ട്രപതിഭവനിൽ നിന്ന് ആറു കിലോമീറ്റർ അകലെ നഗരത്തിന് വെളിയിൽ സ്ഥിതി ചെയ്യുന്ന രാജ്ഘട്ടിൽ മഹാത്മാഗാന്ധിജിക്ക് ആദരാഞ്ജലി
രാവിലെ 11.30: നാലര കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യാഗേറ്റിനു സമീപമുള്ള ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച.
ഉച്ചയ്‌ക്ക് 12.40: കരാർ കൈമാറ്റം, മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത പ്രഖ്യാപനം, ഉച്ചഭക്ഷണം
തിരികെ ഹോട്ടലിൽ എത്തി വിശ്രമത്തിന് സാദ്ധ്യത.
വൈകിട്ട് 3മണി: ഹോട്ടലിൽ നിന്ന് മൂന്നു കിലോമീറ്റർ അകലെ ചാണക്യപുരിയിൽ എംബസി മേഖലയിൽ സ്ഥിതി ചെയ്യുന്ന യു.എസ് എംബസിയിൽ വ്യവസായികളുമായി കൂടിക്കാഴ്‌ച. എംബസി ജീവനക്കാരെ കാണൽ.
രാത്രി 8ന് വീണ്ടും രാഷ്‌ട്രപതി ഭവനിൽ. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്ന്.
രാത്രി പത്തുമണിയോടെ ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് എയർഫോഴ്സ് വണ്ണിൽ യു.എസിലേക്ക് മടക്കം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |