മെട്രോ റെയിൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ സ്റ്റേഷൻ കൺട്രോളർ/ട്രെയിൻ ഓപ്പറേറ്റർ എന്നീ തസ്തികളിലേയ്ക്ക് ഡിപ്ലോമ (മൂന്ന് വർഷം)/ ബി.ടെക് – മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്, എന്നീ ട്രേഡുകളിൽ വിദ്യാഭ്യാസ യോഗ്യതയുളള (പട്ടികവർഗ) യുവതിവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികളിലേയ്ക്ക് ആകെ ഒമ്പത് ഒഴിവുകളുണ്ട്. വിദ്യാഭ്യാസയോഗ്യയുളള 25 വയസ്സ് വരെ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് (നിയമപ്രകാരമുളള വയസ്സ് ഇളവ് ലഭിക്കും) അപേക്ഷ അയ്ക്കാം.നിയമന കാലയളവ് ഒരു വർഷം. കൂടാതെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കാലയളവ് കൂട്ടുകയും ശമ്പള പരിധി വർദ്ധിപ്പിക്കുകയും ചെയ്യും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ വെളളപേപ്പറിൽ തയ്യാറാക്കുന്ന അപേക്ഷയിൽ ഉദ്യോഗാർത്ഥിയുടെ പേര്, മേൽ വിലാസം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, ജനന തീയതി വാർഷിക വരുമാനം എന്നീ രേഖകൾ ഉൾപ്പെടുത്തി അപേക്ഷ ഫെബ്രുവരി 29ന് ജനറൽ മാനേജർ (എച്ച്.ആർ അഡ്മിനിട്രേഷൻ & ട്രെയിനിംഗ്), കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന വിലാസത്തിൽ സമർപ്പിക്കണം.
ഫെർടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ
എറണാകുളത്തെ ഫെർടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ(ഫാക്ടിൽ) ട്രേഡ് അപ്രന്റിസ് 98 ഒഴിവുണ്ട്. യോഗ്യതാ മാർക്കിന്റെയും എഴുത്ത് പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒരുവർഷമാണ് പരിശീലനം. ഫിറ്റർ 24, മെഷീനിസ്റ്റ് 8, ഇലക്ട്രോണിക്സ് 15, പ്ലംബർ 4, മെക്കാനിക് മോട്ടോർ വെഹിക്കിൾ 6, കാർപെന്റർ 2, മെക്കാനിക്(ഡീസൽ) 4, ഇൻസ്ട്രുമെന്റ്്(മെക്കാനിക്) 12, വെൽഡർ 9, പെയിന്റർ 2, സിഒപി്/ഫ്രന്റ് ഓഫീസ് സ്റ്റാഫ് അസിസ്റ്റന്റ് 12 എന്നിങ്ങനെയാണ് ഒഴിവ്. ഉയർന്ന പ്രായം 20. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷകർ www.ncvtmis.gov.in/www.apprenticeship.gov.in website കളിൽ രജിസ്റ്റർചയ്യണം. www.fact.co. വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28.
കേരള സർവകലാശാലയിൽ ഒഴിവുകൾ
സർവകലാശാല സുവോളജി വിഭാഗത്തിലെ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് യോഗ്യരായ എംഎസ്സി ലൈഫ് സയൻസ് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഫെബ്രുവരി 27. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സർവകലാശാല ജിയോളജി വിഭാഗത്തിലെ പ്രോജക്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർഥികൾ 2020 മാർച്ച് 3 ന് രാവിലെ 11 മണിക്ക് സർവകലാശാല കാര്യവട്ടം കാമ്പസിലുളള ജിയോളജി വിഭാഗത്തിൽ എത്തിച്ചേരുക. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എം.ഒ.ഐ.എല്ലിൽ
സ്റ്റീൽ മന്ത്രാലയത്തിനുകീഴിലുള്ള നാഗൂപ്പൂരിലെ എം.ഒ.ഐ.എല്ലിൽ വിവിധ വിഭാഗങ്ങളിൽ ഗ്രാജുവേറ്റ് /മാനേജ്മെന്റ് ട്രെയിനി തസ്തികകളിൽ 36 ഒഴിവുകൾ. മൈനിംഗ്, പഴ്സനേൽ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്, മാർക്കറ്റിംഗ്, മെറ്റീരിയൽസ്, കോൺട്രാക്ട് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിലാണ് അവസരം. മാർച്ച് 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.moil.nic.in
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (സിവിൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ (മെക്കാനിക്കൽ) തസ്തികകളിൽ നിലവിലുളള ഓരോ ഒഴിവുകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും സമാന തസ്തികകളിലുളള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷ ബന്ധപ്പെട്ട വകുപ്പ്/ സ്ഥാപന മേധാവി മുഖേന (നിരാക്ഷേപ സാക്ഷ്യപത്രം സഹിതം) ഫെബ്രുവരി 29 നകം ഡയറക്ടർ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ
ഇന്ത്യൻ പോസ്റ്റൽ വകുപ്പിൽ സ്കിൽഡ് ആർടിസാൻസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മോട്ടോർ വെഹിക്കിൾ മെക്കാനിക് 2, വെൽഡർ 2, ടയർമാൻ 2, ടിൻസ്മിത്ത് 1, ബ്ലാക് സ്മിത്ത് 1 എന്നിങ്ങനെ എട്ടൊഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് ലഭിച്ച സർടിഫിക്കറ്റ് അല്ലെങ്കിൽ എട്ടാം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ തൊഴിൽ പരിചയവും. മെക്കാനിക് (മോട്ടോർ വെഹിക്കിൾ) തസ്തികയിൽ അപേക്ഷിക്കാനാഗ്രഹിക്കുന്നവർ ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസുള്ളവരാകണം. അപേക്ഷ The Senior Manager, Mail Motor Service, 134--A, S K AHIRE MARG, WORLI, MUMBAI--400018 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്ട്രേഡ് പോസ്റ്റായി അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 29 വൈകിട്ട് അഞ്ചിനകം. വിശദവിവരത്തിന് www.indiapost.gov.in
ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറാപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസവേതനം 30385 രൂപ. ഒക്യുപേഷണൽ തെറാപിയിലുളള ബാച്ചിലേഴ്സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ തെറപിയിലുളള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്. താത്പര്യമുളള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ, എന്നിവയുൾപ്പെടെയുളള അപേക്ഷ മാർച്ച് അഞ്ചിന് വൈകുന്നേരം മൂന്നു മണിക്ക് മുമ്ബ് സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org.
തപാൽ വകുപ്പ്
കർണ്ണാടക പോസ്റ്റൽ സർക്കിളിൽ വിവിധ തസ്തികകളിലായി 44 ഒഴിവുകൾ.കായികതാരങ്ങൾക്കാണ് അവസരം.ജൂനിയർ അക്കൗണ്ടന്റ് , പോസ്റ്റൽ അസിസ്റ്റന്റ്, സോർട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റ്മാൻ എന്നിങ്ങനെയാണ് ഒഴിവ്. മാർച്ച് 1 വരെ അപേക്ഷകൾ അയക്കാം. വിശദവിവരങ്ങൾക്ക്:www.indiapost.gov.in
ബി.ഐ.എസ് : 50
ന്യൂഡൽഹിയിലെ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ ടെക്നിക്കൽ അസിസ്റ്റന്റ് (ലബോറട്ടറി)സീനിയർ ടെക്നീഷ്യൻ , തസ്തികകളിൽ ഒഴിവ്. 50 ഒഴിവുകളാണുള്ളത്. മാർച്ച് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ:bis.gov.in ›
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസിൽ
മുംബൈയിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷനിൽ 15 സീനിയർ കൺസൾട്ടന്റ് ഒഴിവ്. പിജി മാനേജ്മെന്റ് ബിരുദവും 5 വർഷം പ്രവൃത്തി പരിചയവും വേണം. മാർച്ച് 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്:www.kvic.gov.in
സോഫ്റ്റ്വെയർ ടെക്നോളജി പാർക്സ് ഒഫ് ഇന്ത്യ
സോഫ്റ്റ ്വെയർ ടെക്നോളജി പാർക്സ് ഒഫ് ഇന്ത്യയിൽ ടെക്നിക്കൽ സ്റ്റാഫ് തസ്തികകളിൽ ഒഴിവ്. മാർച്ച് 15 വരെ അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: www.stpi.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |