പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വർഗീയപരാമർശം നടത്തിയ യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്‌റ്റു ചെയ‌്തിരുന്നു. അട്ടപ്പാടി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ശ്രീജിത്തിന് പിന്തുണ നൽകി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ. അറസ്‌റ്റ് ചെയ്‌തതിന് പുറമെ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ യുവാവിനെ ട്രോളുന്ന തരത്തിൽ വീഡിയോ അപ്‌ലോഡ് ചെയ്‌തതാണ് കേന്ദ്രമന്ത്രിയുടെ വിമർശനത്തിന് ഇടയാക്കിരിക്കുന്നത്. ഇതാണോ പൊലീസുകാരുടെ പണിയെന്നും, ഇത്തരം കാര്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നാണെങ്കിൽ പൊലീസുകാർ വേറെ വല്ല പണിക്കും പോകണമെന്നും മന്ത്രി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |