ലോകമെമ്പാടും ഭീതി വിതച്ചു കൊണ്ട് കൊറോണ വൈറസ് (കോവിഡ് 19) വീണ്ടും വ്യാപകമാവുകയാണ്. മിക്ക രാജ്യങ്ങളും ഇതിനെതിരെ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഇതിനിടയിൽ ഇറാൻ വൈസ് പ്രസിഡന്റ് മസൂമി ഇബ്തികാർ ഉൾപ്പെടെ 245 പേർക്ക് രോഗം സ്ഥിരീകരിച്ചത് ഞെട്ടിച്ചിരുന്നു. 26 പേരാണ് ഇറാനിൽ കൊറോണ വ്യാപിച്ച് മരിച്ചത്. ഇതേസമയം ഉത്തരകൊറിയയിൽ കൊറോണ വൈറസ് ബാധിച്ച ഒരാളെ വെടിവെച്ചു കൊന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
കിം ജോങ് ഉൻ ആണ് വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടതെന്നും ഐ.ബി.ടി ടൈസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഉത്തരകൊറിയയിൽ പ്രവർത്തിക്കുന്ന പേരുവെളിപ്പെടുത്താനാകാത്ത ചില കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഇൗ വാർത്ത പുറത്തുവിടുന്നതെന്ന് അവർ വ്യക്തമാക്കുന്നു.
അതിനിടെ കൊറോണ വൈറസ് ബാധയിൽ മരണം 2800 കഴിഞ്ഞു. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലുമാണ് പുതിയതായി രോഗം ബാധിക്കുന്നത്. ലോകത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 82,000 ആയി ഉയർന്നു. ചൈനയിൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോൾ ഗൾഫ്, യൂറോപ്യൻ മേഖലകളിലാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഉംറ വിസ നല്‍കുന്നത് താൽകാലികമായി നിറുത്തിവെച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |