തിരുവനന്തപുരം: ഒന്നരവയസുകാരിയായ മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. മംഗലാപുരം ശാസ്‌തവട്ടം സ്വദേശിനി അശ്വനി(20) കാമുകൻ ബിമൽ രാജ്(32) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28നാണ് അശ്വനി ബിമലിനൊപ്പം പോയത്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. രണ്ടുപേരെയും റിമാന്റ് ചെയ്തു. അതേസമയം അവിവാഹിതനായ ബിമൽ സ്ത്രീകളുമായി ബന്ധമുണ്ടാക്കി ഒളിച്ചോടുന്നത് പതിവാണെന്ന് പൊലീസ് വ്യക്തമാക്കി. അശ്വനി ഇയാളുടെ ആറാമത്തെ ഇരയാണ്.
കഴക്കൂട്ടത്ത് ആർ.വി.ഐ.ടി.ഐയിൽ പഠിക്കാൻ പോകുന്നതിനിടെയാണ് യുവതി ഇയാളുമായി അടുത്തത്. പ്രണയം തലയ്ക്ക് പിടിച്ചതോടെ മകളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ബിമലിനൊപ്പം പോകുകയായിരുന്നു. രണ്ടുവർഷം മുമ്പാണ് അശ്വനി മുരുക്കുംപുഴ മുണ്ടയ്ക്കൽ സ്വദേശിയെ പ്രണയിച്ച് വിവാഹം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |