പരീക്ഷാഫീസ് - തീയതി നീട്ടി
മേയ് 2 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്/കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എ, ബി.എസ്.സി, ബി.കോം ഡിഗ്രി (റഗുലർ 2019 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് 2018 അഡ്മിഷൻ, 2014, 2015, 2016 & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ഏപ്രിൽ 2 വരെയും 400 രൂപ പിഴയോടെ ഏപ്രിൽ 4 വരെയും ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (ഓൾഡ് സ്കീം) മേഴ്സിചാൻസ് ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 28 വരെ അപേക്ഷിക്കാം.
കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
സർവകലാശാലയുടെ കീഴിലുളള കോളേജുകളിൽ അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് (സി.ബി.സി.എസ്.എസ്) 2020 - 21 അദ്ധ്യയന വർഷത്തിൽ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും, സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക്ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പലിന്റെ ശുപാർശയോടെ 1050/- രൂപ ഫീസടച്ച് ചേരാൻ ഉദ്ദേശിക്കുന്ന കോളേജിൽ ഏപ്രിൽ 25 ന് മുൻപായി സമർപ്പിക്കണം. തിരഞ്ഞെടുപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്ക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർക്ക് തപാലിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |