തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സംശയത്തെതുടർന്ന് നിരീക്ഷണത്തിലായിരുന്ന സബ് കളക്ടർ മുങ്ങി. കൊല്ലം സബ് കളക്ടർ അനുപം മിശ്രയാണ് ക്വാറന്റൈൻ ലംഘിച്ച് മുങ്ങിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വസതിയിലെത്തിയപ്പോൾ മിശ്ര അവിടെയില്ലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ കാൺപൂരിലാണെന്നായിരുന്നു മറുപടി. വിദേശത്തുനിന്നെത്തിയ മിശ്ര 19–ാം തീയതി മുതൽ നിരീക്ഷണത്തിലായിരുന്നു. യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്റേത് ഗുരുതര ചട്ടലംഘനമായാണ് വിലയിരുത്തുന്നത്.
സംസ്ഥാനത്ത് ഇന്ന് 19 പേർക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 126 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |