വാഷിംഗ്ടൺ: കൊറോണ പടർന്ന് പിടിക്കുന്നതു കണ്ടില്ലേ, വാഹന നിർമ്മാണശാലകൾ എന്തിനാ വെറുതേ ഇട്ടിരിക്കുന്നത്. നിങ്ങൾക്ക് വെന്റിലേറ്ററുകൾ നിർമ്മിച്ചുകൂടേ. ചോദ്യം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതാണ്. രാജ്യത്തിന് ഇപ്പോൾ വേണ്ടത് വെന്റിലേറ്ററുകളാണ്, പെട്ടെന്ന് അതുണ്ടാക്കൂ.
ജനറൽ മേട്ടോഴ്സ് നിങ്ങളുടെ ഓഹിയോയിലെ നിർമ്മാണ ശാല എന്തിനാ വെറുതേ ഇട്ടിരിക്കുന്നത്. ഉടൻ വെന്റിലേറ്ററുകളുണ്ടാക്കി ആയിരക്കണക്കിന് രോഗികളെ രക്ഷിക്കാൻ ശ്രമിച്ചുകൂടെ. ഫോർഡും വേഗം വെന്റിലേറ്ററുകളുണ്ടാക്കൂ..വേഗം…വേഗം..' അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിലൂടെയാണ് വാഹന കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്
നിലവിൽ ഒരു ലക്ഷത്തിനാലായിരം പേർക്കാണ് അമേരിക്കയിൽ രോഗം ബാധിച്ചിരിക്കുന്നത്. 1700 പേർ മരിച്ചതായും വാഷിംഗ്ടൺ വൃത്തങ്ങളറിയിച്ചു. ഇന്നലെ സെനറ്റ് അംഗീകാരം നൽകിയ 2ലക്ഷം കോടിയുടെ ദേശീയ ദുരിതാശ്വാസ തുകയുടെ ശുപാർശ ഒപ്പിട്ടതിനു ശേഷമാണ് ട്രംപ് ജനറൽ മേട്ടോഴ്സിനെയും ഫോർഡിനേയും കണ്ണുവച്ചത്.
ആരോഗ്യ മേഖലകൾക്കാവശ്യമായ സാധനങ്ങൾക്കായി പ്രതിരോധവകുപ്പിനെ ക്രമീകരിക്കാനുള്ള ആദ്യതീരുമാനം ട്രംപ് വേണ്ടന്ന് വച്ചു. പകരം എല്ലാ വ്യവസായ ശാലകളോടും ചികിത്സകൾക്കായുള്ള ഉപകരണങ്ങളും പ്രതിരോധ ഉപകരണങ്ങളും നിർമ്മിക്കാൻ അടിയന്തര നിർദ്ദേശം ട്രംപ് നൽകിയിരിക്കുകയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |