SignIn
Kerala Kaumudi Online
Wednesday, 16 September 2026 9.32 AM IST

മാസ്കിനും സാനിറ്റെെസറുകൾക്കും അമിത വില ഈടാക്കി, ഒൻപത് സ്ഥാപനങ്ങൾക്കെതിരെ കേസ്

mask-and-sanitizer

കോട്ടയം: മാസ്കിനും സാനിറ്റൈസറുകൾക്കും അമിത വില. ഒൻപതു സ്ഥാപനങ്ങൾക്കെതിരെ കേസ്. കോട്ടയത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയത്. ഇവരിൽ നിന്നും 80,000 രൂപ പിഴ ഈടാക്കി. അവശ്യസാധന നിയന്ത്രണ നിയമനുസരിച്ച് മാസ്കുകൾക്കും സാനിറ്റൈസറുകൾക്കും 100 മുതൽ 150 രൂപാ വരെ കൂട്ടിവാങ്ങിയതായി കണ്ടെത്തി.

300 രൂപ വിലയുള്ള സാനിറ്റൈസർ 400 രൂപയ്ക്കാണ് വിറ്റത്. പായ്ക്ക് ചെയ്ത മുളക്, മല്ലി, മസാലപ്പൊടികൾ എന്നിവർക്കും കൂടുതൽ വില ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആദ്യ ദിനമായ ഇന്ന് താക്കീതിൽ ഒതുങ്ങി. നാളെ മുതൽ കർശന നടപടി ഉണ്ടാവുമെന്ന് കടക്കാർക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ, റവന്യു, പൊതുവിതരണം എന്നീ വകുപ്പുകൾ സംയോജിച്ചായിരിക്കും വരുംദിനങ്ങളിൽ റെയ്ഡ് നടത്തുക. പരിശോധനകൾക്ക് അസി.കൺട്രോളർമാരായ എം. സഫിയ, എൻ.സി സന്തോഷ്, ഇൻസ്പെക്ടർമാരായ കെ.ബി ബുഹാരി, എം.എം ബിജു, എ.കെ സാബു, വി.സി മനോജ് എന്നിവർ നേതൃത്വം നല്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASK AND SANITIZER, CASE FILED, SHOP, POLICE, CORONA VIRUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA