കോഴിക്കോട്: കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി 12 കാരൻ മരിച്ചു. സംഭവം നേരിൽ കണ്ട മുത്തച്ഛൻ ഹൃദയസ്തംഭനത്താൽ കുഴഞ്ഞു വീണു മരിച്ചു. കന്നൂട്ടിപാറ ചക്കച്ചാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ബാസിം ആണ് കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചത്. ഇത് കണ്ട് മുത്തച്ഛൻ അലവി ഹാജി(68) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ ഷാൾ കുരുങ്ങി അബോധാവസ്ഥയിലായ ബാസിമിനെ ഉടന്‍തന്നെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാസിമിന്‍റെ കഴുത്തിൽ ഷാൾ കുരുങ്ങുന്നത് കണ്ടുനിന്ന അലവിഹാജിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നു. പിന്നീട് മരണവിവരം അറിഞ്ഞതോടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. അലവി ഹാജിയേയും താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |