കൊച്ചി: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രധാനമന്ത്രിയുടെ പി.എം. കെയേഴ്‌സ് ഫണ്ടിലേക്ക് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി 25 കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും അദ്ദേഹം നൽകിയിരുന്നു.
കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ഇടപ്പള്ളി ലുലുമാൾ, ജന്മനാടായ തൃശൂർ നാട്ടികയിലെ വൈ മാൾ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വാടകയിൽ ഒരുമാസത്തെ ഇളവും അദ്ദേഹം നൽകിയിരുന്നു. രണ്ട് മാളുകളിലുമായി 12 കോടി രൂപയുടെ വാകടയിളവാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |