ചാത്തന്നൂർ: ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യും. ഒന്നാംഘട്ടമായി ചാത്തന്നൂർ, ചിറക്കര, നെടുങ്ങോലം, പൂതക്കുളം മേഖലകളിൽ ആയിരത്തിലധികം കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ഏരിയാ സെക്രട്ടറി സേതുമാധവൻ ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറിമാർക്ക് കിറ്റുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
സവാള, ബീൻസ്, പച്ചമുളക്, ചേന, വെള്ളരി, ചുനയ്ക്ക, പടവലം, തക്കാളി, പച്ചയ്ക്ക, വഴുതന, കിഴങ്ങ് തുടങ്ങി പതിനാലോളം ഇനം പച്ചക്കറികളാണ് ഓരോ കിറ്റിലുമുള്ളത്. ബ്ലോക്ക് സെക്രട്ടറി എം. ഹരികൃഷ്ണൻ, ഭാരവാഹികളായ എ.എസ്. ശ്രീജിത്ത്, അനീഷ്, ദീപക്, ജെസിൻകുമാർ, സതീഷ് കുമാർ, രഞ്ജിത്, ശരൺകുമാർ, പ്രവീന്ദ്രൻ, അഭിജിത്ത്, സിദ്ധാർഥ് സാജൻ, ബി. അശോക് കുമാർ, വി.ആർ. രാഹുൽ, ശോഭാസ് ദിലീപ്, ഗിരീഷ് എന്നിവർ നേതൃത്വം നൽകി.
പരവൂർ പി.വി.ആർ വെജിറ്റബിൾസ് ഉടമ ശോഭാസ് ദിലീപുമായി സഹകരിച്ചാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |