തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ന് മുതൽ സർഗ പ്രതിരോധമൊരുക്കുന്നു. കവി കെ.സച്ചിദാനന്ദൻ 'കോറസ് - കലയും സാഹിത്യവും' എന്ന ഓൺലൈൻ സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം കവിത ചൊല്ലി നിർവഹിക്കും. ലോകമാകമാനമുള്ള മലയാളി എഴുത്തുകാർക്ക് അവരുടെ ചിന്തകളും കരുതലുകളും സമാനമനസ്കരുമായി പങ്കിടാം. അഞ്ച് മിനിട്ടു വരെ ദൈർഘ്യമുള്ള സ്വന്തം രചനകളുടെ (കഥ/കവിത) വീഡിയോ റെക്കോർഡ് ചെയ്ത് അയയ്ക്കണം. ഒപ്പം സ്വന്തം വിവരങ്ങൾ അടങ്ങിയ ചെറുകുറിപ്പും. തിരഞ്ഞെടുക്കപ്പെടുന്നവ വൈലോപ്പിളളി സംസ്കൃതി ഭവന്റെ ഔദ്യോഗിക പേജിൽ പ്രകാശിപ്പിക്കും. വീഡിയോകൾ directormpcc@gmail.com എന്ന ഇമെയിലിലോ, 9495300355 എന്ന വാട്സ്ആപ്പ് നമ്പരിലോ അയയ്ക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |