തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് കാരണം അമിത രാഷ്ട്രീയവത്കരണമാണെന്ന് ഗോവ ഗവർണർ പി. എസ് ശ്രീധരൻപിള്ള. ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് വാർഷിക സമ്മേളനവും വിദ്യാഭ്യാസ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി.കെ രമേശ് കുമാർ അദ്ധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം എ.കെ അനുരാജ് മുഖ്യ പ്രഭാഷണം നടത്തി. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗങ്ങളായ ഡോ. വിനോദ് കുമാർ , പി.എസ്.ഗോപകുമാർ, ഹെൽത്ത് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം ലെഫ്റ്റനന്റ് ജനറൽ ഡോ. അജിത് നീലകണ്ഠൻ , കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളായ ഡോ. ശ്രീപ്രസാദ്, അഡ്വ വി.കെ മഞ്ജു, ഡോ.മിനി വേണുഗോപാൽ, ജനറൽ സെക്രട്ടറി എസ്.അരുൺകുമാർ എന്നിവർ സംസാരിച്ചു.
എസ്.അരുൺകുമാർ (പ്രസിഡന്റ് ), ജിനു കെ. ജോസഫ് (ജനറൽ സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |