തിരുവനന്തപുരം : കേരള ടൂറിസം ഡവലപ്‌മെന്റ് കോർപറേഷന്റെ (കെ.ടി.ഡി.സി) കീഴിലുള്ള ചൈത്രം ഹോട്ടലിന്റെ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ കടുത്ത അച്ചടക്ക നടപടിക്കു വിജിലൻസ് ശുപാർശ ചെയ്ത രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരായ നടപടി താക്കീതിലൊതുക്കി. 2.86 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയ ഗുരുതര കുറ്റകൃത്യം ലഘൂകരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.
മേൽനോട്ടം വഹിച്ച എക്‌സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവർക്കെതിരായ നടപടിയാണ് താക്കീതിൽ തീർപ്പാക്കിയത്.
ഹോട്ടൽ ചൈത്രത്തിലെ 52 മുറികളുടെ നവീകരണത്തിലെ അപാകതകളാണ് നടപടിക്ക് ഇടയായത്. കെട്ടിടത്തിൽ വ്യാപകമായ ചോർച്ചയും ടോയ്ലറ്റ് സംവിധാനത്തിൽ തകരാറും സംഭവിച്ചെന്ന് കെ.ടി.ഡി.സി നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. തുടർന്ന് സർക്കാർ ശുപാർശ പ്രകാരം അന്വേഷണം നടത്തിയ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഗുരുതരമായ ക്രമക്കേടാണ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |