SignIn
Kerala Kaumudi Online
Friday, 24 April 2026 5.53 AM IST

വാഹന പരിശോധനയ്ക്കിടെ 'ടൈമിംഗ്' പിഴച്ചു, സുഹൃത്ത് ഇറങ്ങി ഓടി, 'ബ്ലാക്ക്മാനെ' ചോദ്യം ചെയ്‌തപ്പോൾ തെളിഞ്ഞത് ഒരു കുറ്റകൃത്യം

Increase Font Size Decrease Font Size Print Page
story-iamge

കൊച്ചി: പൊലീസ് പരിശോധനയ്ക്കിടെ പടിയിലാകുമ്പോൾ രക്ഷപ്പെടാൻ പല നുണകളും ആളുകൾ പയറ്റാറുണ്ട്. ഇന്നലെ മൂവാറ്റുപുഴയിൽ പൊലീസ് പിടിയിലായ യുവാവും ഇത്തരമൊരു നുണക്കഥ തട്ടിവിടുകയായിരുന്നു. പക്ഷേ, ടൈമിംഗ് തെറ്റിപ്പോയി. പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന സുഹൃത്ത് ചാടിയിറങ്ങി ഓടിയത് പൊലീസ് കണ്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളിൽ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് വിൽക്കാൻ പോകും വഴിയാണ് പിടിയിലായതെന്നാണ് പൊലീസ് നിഗമനം.


ഊരമന മേമുറി, മൂലേമോളേത്ത് രതീഷ് (24) ആണ് പിടിയിലായത്. ആരക്കുഴ റോഡിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിന് മുന്നിലാണ് ഇവർ പെട്ടത്. ഇതിനിടെയാണ് കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടത്. അമ്മക്ക് മരുന്നു വാങ്ങാൻ പോകുകയാണെന്നായിരുന്നു രതീഷ് പൊലീസിനോട് പറഞ്ഞത്. പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതോടെ സംശയം തോന്നി പൊലീസ് ഇയാളെ വിശദമായി പരിശോധിക്കുകയായിരുന്നു. ബ്ലാക്ക്മാൻ എന്നറിയപ്പെടുന്ന മോഷ്ടാവാണ് രക്ഷപ്പെട്ടത്. കഞ്ചാവ് വിൽപ്പന, മോഷണം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇരുവരും. ബ്ലാക്ക്മാന് വേണ്ടി അന്വേഷണം ആരംഭിച്ചതായി എസ്‌.ഐ ടി.എം.സൂഫി പറഞ്ഞു.

TAGS: CASE DIARY, POLICE, ARREST, KANJA, LOCKDOWN, COVID19
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.