തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വരുമാനത്തിന് ലോക്ക് ഡൗൺ നൽകിയത് മിന്നൽ പ്രഹരം! ലോക്ക് ഡൗൺ കാലത്തെ ഇതുവരെയുള്ള വരുമാന നഷ്‌ടം 240 കോടി രൂപ. വൈദ്യുതി വൻതോതിൽ ഉപയോഗിച്ചിരുന്ന ഷോപ്പിംഗ് മാളുകൾ, തിയേറ്ററുകൾ, വ്യവസായ ശാലകൾ എന്നിവ അടച്ചുപൂട്ടിയതാണ് വരുമാന നഷ്‌ടമുണ്ടാക്കുന്നത്.
സ്വകാര്യ ഓഫീസുകളിൽ ജോലി ചെയ്‌തിരുന്ന ഒരു വിഭാഗംപേർ ജോലി വീട്ടിലേക്ക് മാറ്റിയെങ്കിലും, വരുമാന നഷ്‌ടം നികത്തുന്നവിധം ഉപഭോഗം വർദ്ധിച്ചിട്ടില്ല. ഉത്സവങ്ങളും ചൂടുകാലവും ഒന്നിച്ചെത്തുമ്പോൾ 88 ദശലക്ഷം യൂണിറ്റുവരെ എത്താറുണ്ട് ഉപഭോഗം. എന്നാൽ, ഇക്കുറി ശരാശരി ഉപഭോഗം 68 ദശലക്ഷം യൂണിറ്റാണ്. കുറവ് 20 ദശലക്ഷം.
മാർച്ച് 19ന് ഉപഭോഗം 85.12 ദശലക്ഷം യൂണിറ്റായിരുന്നു. ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നശേഷം മാർച്ച് 26ന് ഉപഭോഗം 65.64 ദശലക്ഷത്തിലേക്ക് താഴ്ന്നു. ഉപഭോഗം കുറഞ്ഞതിനാൽ പ്രതിദിനം 15 കോടി രൂപയുടെ നഷ്‌ടം കെ.എസ്.ഇ.ബി സഹിക്കുന്നു. 40-45 കോടി രൂപ പ്രതിദിന ബിൽ കളക്ഷൻ കിട്ടിയിരുന്നത് അഞ്ചുകോടി രൂപയായും കുറഞ്ഞു.
വൈദ്യുതി ഉപഭോഗം
ലോക്ക് ഡൗണിന് മുമ്പ്
(ദശലക്ഷം യൂണിറ്റിൽ)
ലോക്ക് ഡൗണിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |