തിരുവനന്തപുരം: കൊവിഡ് രോഗഭീതിയുടെ സാഹചര്യത്തിൽ ഗൾഫിൽ പ്രവാസി സംഘടനാ നേതാക്കൾ, വ്യവസായ പ്രമുഖർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെട്ട ഏകോപന സമിതി രൂപീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. ഇതിലൂടെ മെച്ചപ്പെട്ട ചികിത്സയും സുരക്ഷയും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ നിർദേശിച്ചു.
മലയാളികളുടെ ഉടമസ്ഥതതയിലുള്ള നിരവധി ആശുപത്രികളുടെയും മലയാളികളായ ആരോഗ്യ പ്രവർത്തകരുടെയും സേവനം ഇതിലൂടെ ഉറപ്പാക്കാം. മരുന്നും സുരക്ഷാ ഉപകരണങ്ങളും കേരളത്തിൽ നിന്നെത്തിക്കണം.
കേന്ദ്ര വിദേശകാര്യ വകുപ്പിൽ കാബിനറ്റ് മന്ത്രിയായി ഡോ. എസ്. ജയശങ്കറും സഹമന്ത്രിയായി വി. മുരളീധരനും ഉള്ളത് സഹായകരമാണ്.
കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകൾ തമ്മിൽ ഫലപ്രദമായ ഏകോപനം വേണം. സെൻട്രൽ സെക്രട്ടേറിയറ്റിൽ പ്രവർത്തന പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ മേൽനോട്ടം ഏൽപ്പിക്കണം.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |