ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനും ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്രസർക്കാർ ആറ് മന്ത്രിതല സമിതികൾ രൂപീകരിച്ചു. രണ്ടുവീതം സമിതികൾ പശ്ചിമബംഗാൾ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും രണ്ടെണ്ണം മദ്ധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കും വേണ്ടിയാണ് പ്രവർത്തിക്കുക.
പൊതുജന താത്പര്യം മുൻനിർത്തി സാഹചര്യങ്ങൾ വിശകലനം ചെയ്‌ത് പരിഹാര നടപടികൾക്കായി സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകുന്നതിനൊപ്പം കേന്ദ്ര സർക്കാരിന് സമിതികൾ വിശദ റിപ്പോർട്ടുകൾ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |