ന്യൂഡൽഹി: ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഒരുക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്മേൽ ഐ.എം.എ പ്രതിഷേധം പിൻവലിച്ചു. ഐ.എം.എ പ്രതിനിധികളുമായി അമിത് ഷായും ആരോഗ്യമന്ത്രി ഹർഷവർദ്ധനും വീഡിയോ കോൺഫറൻസിലൂടെ നടത്തിയ ചർച്ചയെ തുടർന്നാണ് നടപടി. ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമം തടയാൻ ഓർഡിനൻസിലൂടെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ഐ.എം.എ ഇന്നലെ വൈറ്റ് അലർട്ടിന് ആഹ്വാനം ചെയ്തത്. വരുംദിനങ്ങളിൽ 'കരിദിനം" ആചരിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടർമാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയത്. 'സർക്കാർ നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകും. പ്രതീകാത്മക പ്രതിഷേധത്തിൽ നിന്ന് പിന്മാറണം.' അമിത് ഷാ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |