ന്യൂഡൽഹി: വിവാദ സ്പ്രിംഗ്ലർ വിഷയത്തിൽ പിന്നീട് ചർച്ച നടത്താമെന്നും ഇപ്പോൾ പ്രധാനലക്ഷ്യം കൊവിഡ് പ്രതിരോധമാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടിയുടെ മുഴുവൻ ഘടകങ്ങളും അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റു കാര്യങ്ങളൊന്നും ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ തീരുമാനം വരട്ടെയെന്നും യെച്ചൂരി ഡൽഹിയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |