ന്യൂൽഹി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. മൂന്ന് തവണ ആത്മഹത്യയെ കുറിച്ച് താൻ ആലോചിച്ചുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷമി. രോഹിത് ശർമയ്‌ക്കൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവ് സെഷനിലാണ് ജീവിതത്തിൽ നേരിട്ട മാനസിക സമ്മർദങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചും ഷമി മനസ് തുറന്നത്. എന്റെ കുടുംബം എന്നെ പിന്തുണച്ചില്ലായിരുന്നെങ്കിൽ എനിക്ക് ക്രിക്കറ്റ് കരിയർ തന്നെ നഷ്ടപ്പെടുമായിരുന്നു.
ആത്മസംഘർഷങ്ങളും വ്യക്തി ജീവിതത്തിലെ ചില പ്രശ്‌നങ്ങളും കാരണം ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് മൂന്ന് തവണ ഞാൻ ആലോചിച്ചു. ആ സമയത്ത് ക്രിക്കറ്റിനെ കുറിച്ചൊന്നും ഞാൻ ആലോചിച്ചിട്ടില്ല. ഞാനും കുടുംബവും 24ാം നിലയിലാണ് താമസിച്ചിരുന്നത്. ഞാൻ ബാൽക്കണിയിൽ നിന്നു താഴേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്യുമോ എന്ന് എന്റെ വീട്ടുകാർ പേടിച്ചിരുന്നു.
എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നായിരുന്നു അവരുടെ ഭയം. 24 മണിക്കൂറും എനിക്കൊപ്പം ഏതെങ്കിലും രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഞാൻ ആവശ്യമില്ലാത്തത് ചിന്തിച്ച്, വല്ല കടുംകൈ ചെയ്താലോ എന്ന് പേടിച്ചാണ്. ക്രിക്കറ്റിനെ കുറിച്ച് മാത്രം ആലോചിച്ചാൽ മതിയെന്ന് മാതാപിതാക്കൾ എന്നോട് പറഞ്ഞു. വേറെ ഒന്നിനെ കുറിച്ചും ഇപ്പോൾ ചിന്തിക്കേണ്ട എന്നായിരുന്നു മാതാപിതാക്കളുടെ ഉപദേശം. അതിനുശേഷം ഞാൻ ക്രിക്കറ്റ് പരിശീലനം ആരംഭിച്ചു. അങ്ങനെ പതുക്കെ പതുക്കെ ഞാൻ ആ പ്രതിസന്ധി മറികടക്കുകയായിരുന്നു.' ഷമി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |