തിരുവനന്തപുരം : ലോക്ക് ഡൗൺ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക തകർച്ചയെക്കുറിച്ച് പഠിക്കാൻ സർക്കാർ മൂന്നംഗ കമ്മിറ്റിയെ വച്ചു. ധനകാര്യ സെക്രട്ടറി ആർ.കെ സിംഗ് കൺവീനറായ കമ്മിറ്റിയിൽ ആസൂത്രണ ബോർഡ് അംഗം ആർ.രാമകുമാർ, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ..കെ. എം. അബ്രഹാം എന്നിവർ അംഗങ്ങളാണ്.
നേരത്തേ, ആസൂത്രണ ബോർഡും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും പഠനങ്ങൾ നടത്തിയിരുന്നു. 80,000 കോടിയുടെ സാമ്പത്തിക നഷ്ടമാണ് ആസൂത്രണ ബോർഡ് പ്രാഥമിക നിരീക്ഷണത്തിൽ കണ്ടെത്തിയത്. സംസ്ഥാന ധനകാര്യ കമ്മിഷൻ മുൻ ചെയർമാൻ ഡോ.ബി.എ പ്രകാശ് സ്വന്തം നിലയ്ക്ക് നടത്തിയ പഠനത്തിൽ 77000 കോടിയുടെ നഷ്ടം കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |