മസ്കത്ത്: ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് ഭീതി വിട്ടൊഴിയുന്നില്ല. ഒമാനിലടക്കം രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 3573 ആയി.17 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധമൂലം ജീവൻ നഷ്ടപ്പെട്ടത്.
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഏഴ് വിദേശികൾ കൂടി കഴിഞ്ഞദിവസം മരിച്ചു. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള മരണസംഖ്യ 246 ആയി ഉയർന്നു. നാലുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മക്കയിലുമാണ് മരിച്ചത്. രാജ്യത്ത് ആകെ 39,048 കൊവിഡ് രോഗബാധിതരാണ് ഉള്ളത്. അതേസമയം, 24 മണിക്കൂറിനിടെ 1313 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 11457 ആയി ഉയർന്നു.
ഗൾഫ് രാജ്യങ്ങളിലെ ആകെ രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും.
ഖത്തർ ( 22,520 - 14), യു.എ.ഇ(18,198 - 198), ബഹ്റൈൻ (4941- 08), കുവൈറ്റ് (8688 - 58) എന്നിങ്ങനെയാണ് മറ്റ്
വ്യോഗതാഗതം ജൂണോടെ?
മസ്കറ്റ്: ഒമാൻ അടക്കം ജി.സി.സി രാജ്യങ്ങളിൽ ജൂണോടെ വ്യോമഗതാഗതം പുനരാരംഭിക്കാൻ സാദ്ധ്യതയുള്ളതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ ഇതുവരെ തീരുമാനങ്ങൾ എടുത്തിട്ടില്ലെങ്കിലും ചില വിമാനക്കമ്പനികൾ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഒമാനിൽനിന്നും മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും പുറംരാജ്യങ്ങളിലേക്ക് സർവീസ് നടത്തണമെന്ന് പല കാരണങ്ങളാൽ ആവശ്യങ്ങൾ ഉയരുന്നുണ്ടെന്ന് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇതിന്റെ ഭാഗമായി വെബ്സൈറ്റുകൾ വഴി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ, സർവിസ് പുനരാരംഭിക്കുന്നത് ബന്ധപ്പെട്ട സർക്കാരുകളുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |